Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാതാപിതാക്കളെ...

മാതാപിതാക്കളെ വീട്ടിലെത്തിക്കാൻ പതിനൊന്നുകാരൻ റിക്ഷ ചവിട്ടിയത്​ 600 കിലോമീറ്റർ

text_fields
bookmark_border
മാതാപിതാക്കളെ വീട്ടിലെത്തിക്കാൻ പതിനൊന്നുകാരൻ റിക്ഷ ചവിട്ടിയത്​ 600 കിലോമീറ്റർ
cancel

അറാറിയ(ബിഹാർ): കാലൊടിഞ്ഞ പിതാവിനെയും അന്ധയായ മാതാവിനെയും വീട്ടിലെത്തിക്കാൻ പതിനൊന്ന്​ വയസുകാരൻ സൈക്കിൾ റിക്ഷ ചവിട്ടിയത്​ 600 കിലോമീറ്റർ. ചുട്ടുപൊള്ളുന്ന വെയിലേറ്റ്​ തുടർച്ചയായി ഒമ്പത്​ ദിവസം റിക്ഷ ചവിട്ടി ആ ബാലൻ ത​​െൻറ മാതാപിതാക്ക​െള വീട്ടിലെത്തിച്ചു. ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ ഉത്തർ പ്രദേശിലെ വരാണസിയിൽ കുടുങ്ങിയ ബിഹാറിൽ നിന്നുള്ള തൊഴിലാളി ഇസ്​റാഫിലും കുടുംബവുമാണ്​ സാഹസിക യാത്രക്കൊട​ുവിൽ ബിഹാറിലെ അറാറിയയിലെത്തിയത്​. 

വരാണസിയിലെ മാർബിൾ കടയിലെ തൊഴിലാളിയാണ്​ ബിഹാറിലെ ഇസ്​റാഫിൽ. അദ്ദേഹത്തി​​െൻറ ആറ്​​ മക്കളിൽ അഞ്ചാമനാണ്​ പതിനൊന്ന്​ വയസുകാരൻ തബാറക്​. മാർബിൾ കൈകാര്യം ചെയ്യുന്നതിനിടയിൽ കാലിന്​ പരിക്ക്​ പറ്റിയ ഇസ്​റാഫി​ലിനെ പരിചരിക്കാൻ നാട്ടിൽ നിന്നെത്തിയതായിരുന്നു മകൻ തബാറകും മാതാവും. കാർഷിക ജോലിക്കിടെ പരിക്ക്​ പറ്റി അന്ധയായ മാതാവ്​ സോഗ്രക്ക്​ ഒറ്റക്ക് യാത്ര ചെയ്യാനാകാത്തതിനാൽ തബാറകിനെ കൂടെ കൂട്ടുകയായിരുന്നു. 

അതിനിടയിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ കുടുംബം വരാണസിയിൽ കുടുങ്ങി. പണിയില്ലാതെ പട്ടിണിയായതോടെ നാട്ടിലേക്ക്​ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു മൂന്ന്​ പേരും. ‘രണ്ട്​ പെൺ മക്കൾ വീട്ടിലുണ്ട്​. തിരിച്ച്​ വരികയല്ലാതെ വേറെ വഴിയില്ലായിരുന്നു. പട്ടിണിയാണെങ്കിലും എല്ലാവർക്കും ഒരുമിച്ച്​ അനുഭവിക്കാമ​ല്ലോ’- സാഹസിക യാത്രക്ക്​ ഇറങ്ങിപ്പുറപ്പെട്ടതിനെ കുറിച്ച്​ സോഗ്ര പറയുന്നു. 

കാലിന്​ പരിക്ക്​ പറ്റിയ ഇസ്​റാഫിലിനോ അന്ധയായ സോഗ്ര​േക്കാ റിക്ഷ ചവിട്ടാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട്​ തന്നെ 600 കിലോമീറ്റർ ദൂരവും റിക്ഷ ചവിട്ടിയത്​ പതിനൊന്ന്​കാരൻ തബാറക്​ ആയിരുന്നു. ബിഹാറിലെത്തിയ തബാറകും പിതാവും ഇപ്പോൾ ക്വാറൻറീൻ കേന്ദ്രത്തിലാണ്​. സ്​ത്രീകൾക്ക്​ ക്വാറൻറീൻ സൗകര്യമില്ലാത്തതിനാൽ സോഗ്ര വീട്ടിൽ ആണ്​. 

തബാറക്​ മാതാപിതാക്കളെ കയറ്റിയ റിക്ഷ ചവിട്ടുന്നതി​​െൻറ വിഡിയോ നിരവധി പേരാണ്​ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19lockdowncorona outbreak
News Summary - boy Gets Parents Home by Pedalling Tricycle Cart for 600 kms
Next Story