Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആറു വയസ്സുകാരനെ...

ആറു വയസ്സുകാരനെ മാതാവി​നു മുന്നിൽ നായ്​ക്കൾ കടിച്ചുകൊന്നു

text_fields
bookmark_border
street-dogs-34
cancel

ഭോ​പാ​ൽ: ​ആ​റു വ​യ​സ്സു​മാ​ത്ര​മു​ള്ള കു​ട്ടി​യെ മാ​താ​വി​​െൻറ ക​ൺ​മു​ന്നി​ൽ വെ​ച്ച്​ തെ​രു​വു​നാ​യ്​​ക ്ക​ൾ ക​ടി​ച്ചു​കൊ​ന്നു. ഭോ​പാ​ലി​ലെ അ​വ​ന്തി​പൊ​ര​യി​ൽ ആ​ണ്​ ന​ടു​ക്കു​ന്ന സം​ഭ​വം. ശി​വ്​​സ​ൻ​ഗ്രാം ന​ ഗ​റി​ലെ വീ​ടി​​െൻറ 300 മീ​റ്റ​ർ അ​ക​ലെ​യു​ള്ള തു​റ​ന്ന സ്​​ഥ​ല​ത്ത്​ ക​ളി​ക്കു​ക​യാ​യി​രു​ന്നു സ​ഞ്​​ജു എ​ന്ന ബാ​ല​ൻ. ക​ഴി​ഞ്ഞ​മാ​സം ശ​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞ മാ​താ​വ്​ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

ജോ​ലി​ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യെ​ത്തി​യ പി​താ​വ്​ മ​ക​നെ അ​ന്വേ​ഷി​ച്ച​തി​നെ തു​ട​ർ​ന്ന്​ മാ​താ​വ്​ കു​ട്ടി​യെ തി​ര​ക്കി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ അ​ര ഡ​സ​നോ​ളം നാ​യ്​​ക്ക​ൾ മ​ക​​നെ വ​ള​ഞ്ഞു​വെ​ച്ച​താ​ണ്​ ക​ണ്ട​ത്. അ​ല​റി​ക്ക​ര​ഞ്ഞ്​ സ​ഹാ​യ​ത്തി​നാ​യി വീ​ടി​നു നേ​ർ​ക്ക്​ അ​വ​ർ ഓ​ടി. അ​യ​ൽ​ക്കാ​ർ ഓ​ടി​യെ​ത്തി​യ​േ​പ്പാ​ഴേ​ക്കും നാ​യ്​​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ല​ന​മ​റ്റ്​ കി​ട​ക്കു​ന്ന കു​ട്ടി​യെ ആ​ണ്​ ക​ണ്ട​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

തെ​രു​വു​നാ​യ്​​ക്ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി പെ​രു​കു​ന്ന​തി​നെ​തി​രെ ഭോ​പാ​ൽ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി ​പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ​വ​ർ​ഷം ഗോ​കു​ൽ ധാം ​മേ​ഖ​ല​യി​ൽ നാ​യ്​​ക്ക​ൾ മ​റ്റൊ​രു ആ​റു വ​യ​സ്സു​കാ​ര​നെ ആ​ക്ര​മി​ച്ച്​ മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്ന​ു.

സം​ഭ​വ​ം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച ഭോ​പാ​ൽ മേ​യ​ർ അ​ലോ​ക്​ ശ​ർ​മ, നാ​യ്​​ക്ക​ളു​ടെ എ​ണ്ണം കു​റ​യ്​​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്നു​​ണ്ടെ​ന്നും എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി എ​ത്തു​ന്ന മൃ​ഗ​സ്​​നേ​ഹി​ക​ൾ അ​തി​ന്​ ത​ട​യി​ടു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child deathstreet dogsBhopalmalayalam news
News Summary - Boy, 6, Killed By Stray Dogs As Mother Watched In Horror-India news
Next Story