Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടികളെ ട്യൂഷന്​...

കുട്ടികളെ ട്യൂഷന്​ വിട്ടു; അഞ്ചു വയസുകാരൻെറ ‘മൊഴിയിൽ’ അമ്മാവൻ പിടിയിൽ

text_fields
bookmark_border
punjab-police.jpg
cancel

ചണ്ഡിഗഢ്​: ലോക്​ഡൗൺ ലംഘിച്ച്​ സഹോദരിയുടെ മകനേയും മകളേയും ഒരു വീട്ടിൽ ട്യൂഷന്​ എത്തിച്ച അമ്മാവനെ പഞ്ചാബ്​ പൊലീസ്​ പിടികൂടി. അധ്യാപികയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്​ അമ്മാവൻ മൗനം പാലിച്ചെങ്കിലും അഞ്ചു വയസുകാരൻ സഹോദ രീ പുത്രൻ ഡെപ്യുട്ടി പൊലീസ്​ സൂപ്രണ്ട്​(ഡി.എസ്​.പി) ഗുർദീപ്​ സിങ്ങിനോട്​ കാര്യങ്ങൾ വിശദമായി വിവരിച്ചുകൊടുത്തു.

‘‘ലോക്​ഡൗണിൽ ജനങ്ങൾ വീട്ടിലിരിക്കണമെന്ന്​ പറയുമ്പോൾ നിങ്ങൾ കുട്ടികളെ ട്യൂഷന്​ വിടുന്നു. സ്​കൂളുകൾ അടച്ചിരിക്കുകയാണ്​. പിന്നെ നിങ്ങൾ എന്തിനാണ്​ അവരെ ട്യൂഷന്​ അയച്ചത്​. ? കൊറോണ വൈറസ്​ കാരണം ജനങ്ങൾ ആരും വീട്ടിൽ നിന്ന്​ പുറത്തിറങ്ങരുതെന്ന്​ ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്​.’’ ഡി.എസ്​.പിയു​ട വാക്കുകൾ അയാൾ മിണ്ടാതെ കേട്ടു നിന്നു.

അയാളോട്​ അധ്യാപികയുടെ വിലാസം ചോദിച്ച പൊലീസിന്​ മറുപടി നൽകിയത്​ കുട്ടികളാണ്​​ അവർ തങ്ങൾ ട്യൂഷന്​ പോകുന്ന വീട്​ കൃത്യമായി ചൂണ്ടിക്കാണിച്ചുകൊടുത്തു. മാത്രമല്ല, പൊലീസുകാരെ കുട്ടി അധ്യാപികക്കടുത്തേക്ക്​ കൂട്ടിക്കൊണ്ടു പോവുകയും ചെയ്​തു. കുട്ടി വിളിച്ചതനുസരിച്ച്​ പുറത്തേക്ക്​ വന്ന അധ്യാപികയോട്​ കുട്ടികൾക്ക്​ ട്യൂഷൻ എടുക്കാറുണ്ടോ എന്ന്​ ഡി.എസ്​.പി ചോദിച്ചു. പൊലീസിൻെറ ചോദ്യത്തിൽ ഭയന്നുപോയ അധ്യാപിക ട്യൂഷനെടുക്കാറുള്ള കാര്യം നിഷേധിച്ചെങ്കിലും കുട്ടികൾ കള്ളി വെളിച്ചത്താക്കി. മൂന്ന്​ പേർ ട്യൂഷൻ ക്ലാസിൽ വരാറുണ്ടെന്ന് കുട്ടികൾ​ ചൂണ്ടിക്കാട്ടി. ഇതോടെ പൊലീസ്​ അധ്യാപികയെ ശകാരിക്കുകയായിരു​ന്നു.

കുട്ടികളുടെ അമ്മാവൻ ക്ഷമാപണംനടത്തിയതായും ഇനി കുട്ടികളെ ട്യൂഷന്​ വിടില്ലെന്ന്​ അറിയിച്ചതായും ഡി.എസ്​.പി പിന്നീട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabmalayalam newsindia newslockdowntution
News Summary - Boy, 5, Gives Details Of Tutor Taking Classes During Lockdown In Punjab -india news
Next Story