വ്യോമസേന വിമാനം തകർന്ന സംഭവം: രണ്ടു പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചു
text_fieldsന്യൂഡൽഹി: വ്യോമസേനയുടെ സുഖോയ് വിമാനം തകർന്നുവീണ സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ടു പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഫ്ലൈറ്റ് ലഫ്റ്റനൻറ് അച്ചുദേവ് (27), സ്ക്വാഡ്രൺ ലീഡർ ഡി. പങ്കജ് (36) എന്നിവരുടെ മരണമാണ് വ്യോമസേന ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. മൃതദേഹങ്ങൾ തേസ്പുരിലെ വ്യോമതാവളത്തിലേക്ക് കൊണ്ടുവന്നു.
മേയ് 23ന് നിരീക്ഷണ പറക്കലിനായി അസമിലെ തേസ്പുർ വ്യോമതാവളത്തിൽനിന്ന് പറന്ന വിമാനം 60 കിലോമീറ്റർ അകലെ നിബിഡവനത്തിൽ തകർന്നുവീഴുകയായിരുന്നു. മേയ് 26നാണ് വിമാനത്തിെൻറ അവശിഷ്ടങ്ങൾ അസം^അരുണാചൽ അതിർത്തിയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും മറ്റും കണ്ടെത്തി. ചൊവ്വാഴ്ച രക്തംപുരണ്ട ഷൂ, പകുതി കത്തിയ പാൻകാർഡ്, ഒരു പൈലറ്റിെൻറ പഴ്സ് എന്നിവയും ലഭിച്ചു. അപകടസമയത്ത് രണ്ടുപേർക്കും വിമാനത്തിൽനിന്ന് പുറത്തുകടക്കാൻ സാധിച്ചില്ലെന്നും ഗുരുതര പരിക്കിനെ തുടർന്നാണ് മരണമെന്നും വ്യോമസേന വൃത്തങ്ങൾ പറഞ്ഞു.
Both pilots of Su-30 aircraft which crashed approx 60 Km from Tezpur Airbase on 23 May died in crash. Court of Inquiry already ordered pic.twitter.com/dflOF3z30s
— ANI (@ANI_news) May 31, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
