രണ്ട് ഡോസ് വാക്‌സിന്‍ കോവിഡ് മരണസാധ്യത 98 ശതമാനം കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
text_fieldsImage only for representation. Courtesy: The Print
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുന്നത് മരണസാധ്യത 98 ശതമാനം കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒറ്റ ഡോസ് 92 ശതമാനം സംരക്ഷണം നല്‍കുമെന്നും പഞ്ചാബിലെ പൊലീസുകാര്‍ക്കിടയില്‍ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം പ്രസ്താവിച്ചു.
പഞ്ചാബിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ നടത്തിയ പഠനത്തിലാണ് 98 ശതമാനം സംരക്ഷണം രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് കണ്ടെത്തിയത്. വാക്‌സിന്‍ സ്വീകരിക്കാത്ത 4868 പൊലീസുകാരില്‍ 15 പേര്‍ കോവിഡ് ബാധിതരായി മരിച്ചെന്ന് നിതി ആയോഗ് ആരോഗ്യ പ്രതിനിധി ഡോ. വി.കെ. പോള്‍ വ്യക്തമാക്കി. ആയിരത്തില്‍ 3.08 ആണ് മരണത്തിന്റെ അനുപാതം.
ഒറ്റ ഡോസ് വാക്‌സിന്‍ നല്‍കിയ 35,856 പൊലീസുകാരില്‍ ഒമ്പത് പേരാണ് മരിച്ചത്. ആയിരത്തില്‍ 0.25 എന്ന നിരക്കിലാണ് അനുപാതം.
42,720 പേര്‍ക്ക് രണ്ട് ഡോസും നല്‍കിയതില്‍ വെറും രണ്ട് പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആയിരത്തില്‍ 0.05 എന്നതാണ് ഇതിന്റെ അനുപാതം -വാര്‍ത്താസമ്മേളനത്തില്‍ ഡോ. വി.കെ. പോള്‍ വ്യക്തമാക്കി.
സമൂഹത്തില്‍ കോവിഡ് വരാന്‍ സാധ്യത കൂടിയ വിഭാഗങ്ങളിലൊന്നാണ് പൊലീസുകാര്‍. ഈ കണക്കുകളില്‍ നിന്നും രണ്ട് ഡോസ് വാക്‌സിന്‍ 98 ശതമാനം സുരക്ഷയും ഒറ്റ ഡോസ് 92 ശതമാനം സുരക്ഷയും നല്‍കുമെന്നാണ് തെളിഞ്ഞത്. വാക്‌സിനേഷനിലൂടെ രോഗം ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും ഇല്ലാതാക്കാമെന്നാണ് ഇതിലൂടെ മനസിലാക്കാവുന്നത് -ഡോ. പോള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

