Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിന്‍റെ...

ഗുജറാത്തിന്‍റെ ഭാവിയെക്കുറിച്ചാണ് സംസാരിക്കുന്നത്; ബി.ജെ.പിയും കോൺഗ്രസും പ്രതീക്ഷകൾ നിറവേറ്റിയില്ല -അരവിന്ദ് കെജ്‌രിവാൾ

text_fields
bookmark_border
ഗുജറാത്തിന്‍റെ ഭാവിയെക്കുറിച്ചാണ് സംസാരിക്കുന്നത്; ബി.ജെ.പിയും കോൺഗ്രസും പ്രതീക്ഷകൾ നിറവേറ്റിയില്ല -അരവിന്ദ് കെജ്‌രിവാൾ
cancel
camera_alt

അരവിന്ദ് കെജ്‌രിവാൾ

ജാംനഗർ: ബി.ജെ.പിയെയും കോൺഗ്രസിനെയും വിമർശിച്ച് ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഗുജറാത്തിലെ പ്രധാന പൊതു പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഇരു പാർട്ടികളും പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.

ബി.ജെ.പിയും കോൺഗ്രസും പ്രതീക്ഷകൾ നിറവേറ്റിയില്ലെന്നും അഴിമതി, അടിസ്ഥാന സൗകര്യ വിടവുകൾ തുടങ്ങിയ വ്യവസ്ഥാപരമായ പ്രശ്നങ്ങൾ നിലനിൽക്കാൻ അനുവദിക്കുകയാണെന്നും കെജ്‌രിവാൾ ആരോപിച്ചു. പ്രതിപക്ഷം ഭരണകക്ഷിയെ ഫലപ്രദമായി വെല്ലുവിളിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അഴിമതി വ്യാപകമാണെന്നും സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ, പാലങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതു അടിസ്ഥാന സൗകര്യങ്ങൾ വഷളായെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗുജറാത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാനാണ് താൻ വന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു. 2022ൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നതിനുശേഷം പഞ്ചാബിൽ ഉണ്ടായ വികസനങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പഞ്ചാബിൽ ആം ആദ്മി സർക്കാർ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1,000 രൂപ നൽകുന്നുവെന്നും ഓരോ കുടുംബത്തിനും 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നുവെന്നും വീടുകൾക്ക് വൈദ്യുതി സൗജന്യമാക്കിയിട്ടുണ്ടെന്നും തന്റെ പാർട്ടിയുടെ ഭരണ മാതൃക എടുത്തുകാണിച്ചുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു.

ഗുജറാത്തിലും ഈ സംരംഭങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ, അഴിമതി തുടച്ചുനീക്കാനുള്ള പോരാട്ടം അടിത്തട്ടിൽ നിന്ന് തന്നെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിൽ ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷമായ കോൺഗ്രസും ഒത്തുകളിച്ചാണ് സംസ്ഥാനത്തെ കൊള്ളയടിക്കുന്നതെന്ന് കെജ്‌രിവാൾ ആരോപിച്ചു. ഇതുവരെ ജനങ്ങൾക്ക് ഒരു ബദൽ മാർഗമില്ലായിരുന്നു. എന്നാൽ ഇപ്പോൾ ആ ഓപ്ഷൻ എ.എ.പിയുടെ രൂപത്തിൽ ഒരു ബദൽ ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും മൂന്ന് ദിവസത്തെ ഗുജറാത്ത് പര്യടനത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalGujaratCongressBJP
News Summary - Both BJP and Congress have failed Gujarat, claims Kejriwal
Next Story