Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധനകമ്മി നികത്താൻ കടം...

ധനകമ്മി നികത്താൻ കടം വാങ്ങണം; ദുരിതകാലത്ത്​ നികുതി ഭാരമരുത്​ -പി. ചിദംബരം

text_fields
bookmark_border
ധനകമ്മി നികത്താൻ കടം വാങ്ങണം; ദുരിതകാലത്ത്​ നികുതി ഭാരമരുത്​ -പി. ചിദംബരം
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിസന്ധിക്കിടെ കേന്ദ്ര സർക്കാർ പുതിയ നികുതികളോ ഉയർന്ന നികുതിയോ ചുമത്തരുതെന്ന്​ മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ്​ നേതാവുമായ പി. ചിദംബരം. സർക്കാറി​​െൻറ ധന കമ്മി നികത്താൻ വായ്​പയെടുക്കുകയാണ്​ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ട​ു. ട്വീറ്റുകളിലൂടെയാണ്​ ചിദംബരം കേന്ദ്രത്തിനെതിരെ വിമർശനമുന്നയിച്ചത്​. പെട്രോളി​േൻറയും ഡീസലി​േൻറയും എക്​സൈസ്​ നികുതി കേന്ദ്ര സർക്കാർ വർധിപ്പിച്ചതിനു പിന്നാലെയാണ്​ ചിദംബരത്തി​​െൻറ വിമർശനം.

‘‘പുതിയതോ ഉയർന്നതോ ആയ നികുതികൾ കുടുംബങ്ങളെ കൂടുതൽ ദരിദ്രരാക്കും സർക്കാർ ധന കമ്മി നികത്താൻ കടം വാങ്ങണം. സാമ്പത്തിക പ്രവർത്തനങ്ങൾ നിലച്ച സാഹചര്യത്തിൽ ഉയർന്ന നികുതി ഭാരം ചുമത്തരുത്​.’’ -ചിദംബരം ട്വീറ്റ്​ ചെയ്​തു.

സമ്പദ്​വ്യവസ്ഥ കുതിക്കുമ്പോൾ മാത്രമേ പുതിയതോ ഉയർന്നതോ ആയ നികുതികൾ ച​ുമത്തുന്നതിന്​ ന്യായീകരണമുള്ളൂവെന്നും പാവപ്പെട്ടവർക്കും മധ്യവർത്തി കുടുംബങ്ങൾക്കും മേലുളള നികുതിഭാരം യാഥാർഥത്തിൽ ദുരിതത്തിനുള്ള നികുതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

‘‘സർക്കാറിൽ നിന്ന്​ താഴേക്കിടയിലുള്ള കുടുംബങ്ങളിലേക്ക്​​ പണമെത്തണമെന്നാണ്​ അപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്​​. അതിന്​ പകരം ജനങ്ങളിൽ നിന്ന്​ സർക്കാറിലേക്ക്​​ പണത്തി​​െൻറ തിരിച്ചുള്ള കൈമാറ്റമാണ്​ നടത്തുന്നത്​. ക്രൂരതയാണിത്​​.’’ ചിദംബരം ട്വീറ്റ്​ ചെയ്​തു. ദുരിതകാലത്ത്​ സർക്കാർ ജനങ്ങൾക്ക്​ പണം നൽകണം. ജന​ത്തിൽ നിന്ന്​ പണമെടുക്കുകയോ പിഴിയുകയോ അല്ല വേണ്ടതെന്നും ചിദംബരം അഭിപ്രായ​പ്പെട്ടു.

കോവിഡ്​ പ്രതിസന്ധി മൂലം സർക്കാറിനുണ്ടായ നഷ്​ടം നികത്തുന്നതിലേക്കായി കേന്ദ്ര സർക്കാർ ചൊവ്വാഴ്​ച പെട്രോളി​​​െൻറയും ഡീസലി​​െൻറയും എക്​സൈസസ്​ നികുതി വർധിപ്പിച്ചിരുന്നു. പെട്രോളിന്​ 10 രൂപയും ഡീസലിന്​ 13 രൂപയുമാണ്​ വർധിപ്പിച്ചത്​. എന്നാൽ എക്​സൈസസ്​ നികുതിയിലെ ഈ വർധന പെട്രോളി​​െൻറയും ഡീസലി​​െൻറയും ചില്ലറ വിപണിയിലെ വിൽപന വിലയെ ബാധിക്കി​ല്ലെന്ന്​ കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxmalayalam newsindia newsP. Chidambaram
News Summary - Borrow to meet deficits, not impose higher taxes: P Chidambaram -india news
Next Story