Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക് ആക്രമണത്തില്‍...

പാക് ആക്രമണത്തില്‍ പരിക്കേറ്റ ബി.എസ്.എഫ് ജവാൻ മരിച്ചു

text_fields
bookmark_border
പാക് ആക്രമണത്തില്‍ പരിക്കേറ്റ ബി.എസ്.എഫ് ജവാൻ മരിച്ചു
cancel

ജമ്മു: പാക് ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ബി.എസ്.എഫ് ജവാൻ മരിച്ചു. 26കാരനായ ഗുര്‍നാം സിങ്ങാണ് ഇന്നലെ അർധരാത്രിയോടെ മരിച്ചത്. ജമ്മുവിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 

കതുവ ജില്ലയിലെ ഹിരാനഗർ മേഖലയിൽ വെള്ളിയാഴ്ച  പാക് സൈന്യം നിയന്ത്രണരേഖ കടന്ന് നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. തുടർന്ന് ഹിരാനഗർ മേഖലയിൽ ഇന്ത്യൻ അതിർത്തി രക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ ഏഴു പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്നായിരുന്നു പാകിസ്താൻ വാദം.

 

Show Full Article
TAGS:BSF Gurnam Singh 
News Summary - Border Security Force (BSF) Constable Gurnam Singh, Injured In Pak Firing In Jammu and Kashmir, Dies
Next Story