Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബൊപ്പയ്യയുടെ...

ബൊപ്പയ്യയുടെ നിയമനത്തിനെതിരായ ഹരജികൾ ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
ബൊപ്പയ്യയുടെ നിയമനത്തിനെതിരായ ഹരജികൾ ഇന്ന്​ പരിഗണിക്കും
cancel

ന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ   സംഭവവികാസങ്ങളെ തുടർന്ന്​ അർധരാത്രി തുറന്ന സുപ്രീംകോടതി ശനിയാഴ്​ചയും തുറക്കും. കർണാടകയിൽ വിശ്വാസവോട്ട്​ നടത്താനുള്ള പ്രോ​ടെം സ്​പീക്കറായി​  ബി.ജെ.പി എം.എൽ.എ കെ.ജി.  ബൊപ്പയ്യ​യെ ഗവർണർ കീഴ്​വഴക്കങ്ങൾ ലംഘിച്ച്​  നിയമിച്ചതിനെതിരെ വെള്ളിയാഴ്​ച രാത്രി സമർപ്പിച്ച ഹരജി ശനിയാഴ്​ച രാവിലെ 10.30ന്​ കോടതി തുറന്ന്​ പരിഗണിക്കാമെന്ന്​ സുപ്രീംകോടതി അറിയിച്ചു. കോൺഗ്രസും ജനതാദളുമാണ്​ ഹരജി സമർപ്പിച്ചത്​. രാവിലെ 11 മണിക്ക്​ നിയമസഭ സമ്മേളനം ഗവർണർ വിളിച്ചുചേർത്തതിന്​ അരമണിക്കൂർ മുമ്പാണ്​ കേസ്​ പരിഗണിക്കുന്നത്​.

സുപ്രീംകോടതി രജിസ്​ട്രാറുടെ അനുമതിയോടെ വെള്ളിയാഴ്​ച രാത്രിയാണ്​ ഹരജി ഫയൽ ചെയ്​തത്​. ഹരജി ഫയൽ ചെയ്യാൻ ചെന്ന അഭിഭാഷകരെ സുപ്രീംകോടതി സുരക്ഷ ജീവനക്കാർ തടഞ്ഞത്​ വാക്കേറ്റത്തിനിടയാക്കി. മുതിർന്ന നിയമസഭ സാമാജികനെ പ്രോ​ടെം സ്​പീക്കറായി തെരഞ്ഞെടുക്കുക എന്ന കീഴ്​വഴക്കം തെറ്റിച്ച്​ ​മുൻ സ്​പീക്കർ കൂടിയായ   ബൊപ്പയ്യയെ നിയമിച്ച ഗവർണറുടെ നടപടി റദ്ദാക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം​. പകരം ഏറ്റവും മുതിർന്ന സാമാജികനെ പ്രോ​ടെം സ്​പീക്കറായി നിയമിക്കണമെന്നും ആവശ്യപ്പെടുന്നു.

മുമ്പ്​ യെദിയൂരപ്പയു​െട വിശ്വാസവോ​െട്ടടുപ്പുവേളയിൽ പക്ഷപാതപരമായി പ്രവർത്തിച്ചതിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിനിരയായ ബൊപ്പയ്യയെ നിയമിച്ചത്​ വിശ്വാസവോ​െട്ടടുപ്പ്​ അട്ടിമറിക്കാനാണെന്ന്​ ഹരജിയിൽ കുറ്റപ്പെടുത്തി. ​ അംഗങ്ങളുടെ സത്യപ്രതിജ്ഞയും വിശ്വാസവോ​െട്ടടുപ്പും അടക്കമുള്ള മുഴുവൻ നടപടികളും വിഡിയോ റെക്കോഡിങ്​​ ചെയ്​ത്​ അത്​ സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നതാണ്​ മറ്റൊരു ആവശ്യം. ഇൗ ആവശ്യം സുപ്രീംകോടതി വെള്ളിയാഴ്​ച രാവിലെ തള്ളിയതായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKarnataka Elecionpro term speakerbopaiah
News Summary - bopaiah-pro-term-speaker-india-news
Next Story