Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് ബുസ്റ്റർ ഡോസ്...

കോവിഡ് ബുസ്റ്റർ ഡോസ് വാക്സിൻ പരിഗണനയില്ലെന്ന് ഐ​.സി​.എം​.ആ​ർ

text_fields
bookmark_border
Balram Bhargava
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്ന് ഐ​.സി​.എം​.ആ​ർ. ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തിനാണ് ഇപ്പോൾ മു​ന്‍​ഗ​ണ​ന​ നൽകുന്നതെന്നും ഐ​.സി​.എം​.ആ​ർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ അറിയിച്ചു.

രാജ്യത്ത് കോവിഡ് വാക്സിന്‍റെ ആദ്യഡോസ് എടുത്തവർ 62 ശതമാനം പിന്നിടുന്ന ഘട്ടത്തിലാണ് ഭാർഗവയുടെ പ്രഖ്യാപനം. 20 ശതമാനത്തോളം വരുന്ന മുതിർന്ന പൗരന്മാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു.

കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് മ​ര​ണം ത​ട​യു​ന്ന​തി​ന് 96.6 ശ​ത​മാ​നവും വാ​ക്‌​സി​ന്‍റെ ര​ണ്ടാം ഡോ​സ് മ​ര​ണം ത​ട​യു​ന്ന​തി​ന് 97.5 ശ​ത​മാ​നവും ഫ​ല​പ്ര​ദ​മാണെന്നാണ് ഐ.​സി​.എം​.ആ​ര്‍ വി​ല​യി​രു​ത്തൽ.

അ​തേ​സ​മ​യം, ഉ​ത്സ​വ​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കേ​ന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICMRcovid vaccineBooster dose
News Summary - Booster dose not central in talks says ICMR
Next Story