Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്ത്രീകളുടെ...

സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ നൽകും; സൗജന്യങ്ങൾ നൽകി അധികാരം പിടിക്കാൻ സ്റ്റാലിൻ

text_fields
bookmark_border
സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ നൽകും; സൗജന്യങ്ങൾ നൽകി അധികാരം പിടിക്കാൻ സ്റ്റാലിൻ
cancel

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽ​ക്കെ സ്ത്രീകൾക്കായി വൻ ആനുകൂല്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനത്തെ 1.32 കോടി സ്ത്രീകൾക്ക് 5,000 രൂപ തെരഞ്ഞെടുപ്പിന് മുമ്പായി നൽകുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് 10,000 രൂപ നൽകി അധികാരം പിടിച്ച നിതീഷ് കുമാർ മാജിക്കാണ് സ്റ്റാലിൻ തമിഴ്നാട്ടിലും പരീക്ഷിക്കാനൊരുങ്ങുന്നത്.

സ്ത്രീകൾക്കുള്ള ധനസഹായത്തിന്റെ ഫെബ്രുവരി ഗഡുവും മാർച്ച്, ഏപ്രിൽ മാസങ്ങളിലേക്കുളള മുൻകൂർ പണവും 2,000 രൂപ പ്രത്യേക ധനസഹായവുമാണ് സ്റ്റാലിൻ അനുവദിച്ചത്. അടുത്ത തെ​രഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ സ്​ത്രീകൾക്കുള്ള ധനസഹായം 1000 രൂപയിൽ നിന്ന് 2,000 ആക്കി ഉയർത്തുമെന്നും സ്റ്റാലിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കലൈഞ്ജർ മഗിലർ ഉറിമായി തിട്ടം എന്ന പേരിലാണ് സ്ത്രീകൾക്കുള്ള ധനസഹായം നൽകുന്നത്. 2023 സെപ്തംബർ 15നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തമിഴ്നാട്ടിൽ രണ്ടാമതും അധികാരത്തിലെത്തുകയാണ് സ്റ്റാലിന്റെ ലക്ഷ്യം. ഇക്കുറി എ.ഐ.എ.ഡി.എം.കെി നൽകുന്ന മുന്നണിക്ക് പുറമേ തമിഴ് സിനിമ താരം വിജയ് നേതൃത്വം നൽകുന്ന ടി.വി.കെയും മത്സരരംഗത്തുണ്ട്.

നേരത്തെ ജനവിരുദ്ധ വികാരത്തിൽ ഉലഞ്ഞിരുന്ന ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിനെ രക്ഷിച്ചെടുത്തത് സ്ത്രീകൾക്ക് സഹായം പ്രഖ്യാപിച്ചുള്ള മുഖ്യമന്ത്രിയുടെ സർജിക്കൽ സ്ട്രൈക്കായിരുന്നു. ഈ പ്രഖ്യാപനം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന് വലിയിരുത്തലുകൾ പുറത്ത് വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenMK StalinIndia News
News Summary - Bonanza for 1.31 crore women in Tamil Nadu as Rs 5,000 credited to bank accounts
Next Story