Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബോം​​ബെ ഐ.​ഐ.​ടി​യി​ലെ...

ബോം​​ബെ ഐ.​ഐ.​ടി​യി​ലെ ആ​ത്മ​ഹ​ത്യ; സ​ഹ​പാ​ഠി അ​റ​സ്റ്റി​ൽ

text_fields
bookmark_border
ബോം​​ബെ ഐ.​ഐ.​ടി​യി​ലെ ആ​ത്മ​ഹ​ത്യ; സ​ഹ​പാ​ഠി അ​റ​സ്റ്റി​ൽ
cancel

മും​ബൈ: ബോം​​ബെ ഐ.​ഐ.​ടി​യി​ൽ ദ​ലി​ത്​ വി​ദ്യാ​ർ​ഥി ദ​ർ​ശ​ൻ സോ​ള​ങ്കി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സ​ഹ​പാ​ഠി അ​ർ​മാ​ൻ ഖ​ത്രി​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) അ​റ​സ്റ്റ്​ ചെ​യ്തു. ‘അ​ർ​മാ​ൻ, നീ ​എ​ന്നെ കൊ​ന്നു’ എ​ന്നെ​ഴു​തി​യ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ്​ ദ​ർ​ശ​ന്റെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തി​രു​ന്നു.

കു​റി​പ്പി​ലെ കൈ​യ​ക്ഷ​രം ദ​ർ​ശ​ന്റേ​താ​ണെ​ന്ന്​ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​തോ​ടെ ഞാ​യ​റാ​ഴ്ച​യാ​ണ്​ അ​റ​സ്​​റ്റ്. ദ​ർ​ശ​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​താ​യും പി​ന്നീ​ട്​ ദ​ർ​ശ​ൻ ക്ഷ​മ​ചോ​ദി​ച്ച്​ കെ​ട്ടി​പ്പി​ടി​ച്ച്​ സൗ​ഹൃ​ദ​ത്തി​ലാ​യെ​ന്നു​മാ​ണ്​ അ​ർ​മാ​ന്റെ മൊ​ഴി.

എ​ന്നാ​ൽ, ത​ർ​ക്ക കാ​ര​ണം അ​ർ​മാ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. അ​ർ​മാ​ന്​ എ​തി​രെ ദ​ർ​ശ​ൻ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നും ക്ഷു​ഭി​ത​നാ​യ അ​ർ​മാ​ൻ ദ​ർ​ശ​നെ ആ​ക്ര​മി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ജാ​തീ​യ വി​വേ​ച​നം നേ​രി​ട്ട​തി​നെ കു​റി​ച്ചാ​ണ്​ ദ​ർ​ശ​ൻ മ​രി​ക്കും മു​മ്പ്​ പ​രാ​തി പ​റ​ഞ്ഞ​തെ​ന്നാ​ണ്​ ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ലും അ​വ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IIT StudentBombay IIT
News Summary - Bombay I.I.T.; Classmate arrested
Next Story