Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫയലുകൾ തീർപ്പാക്കാൻ...

ഫയലുകൾ തീർപ്പാക്കാൻ പുലർച്ചെ മൂന്നര വരെ കോടതിയിൽ, റെക്കോർഡിട്ട്​ ജഡ്​ജി

text_fields
bookmark_border
ഫയലുകൾ തീർപ്പാക്കാൻ പുലർച്ചെ മൂന്നര വരെ കോടതിയിൽ, റെക്കോർഡിട്ട്​ ജഡ്​ജി
cancel

മുംബൈ: ഫയലുകൾ തീർപ്പാക്കാനായി  പുലർച്ചെ മൂന്നരവരെ കോടതിയിലിരുന്ന്​ റെക്കോർഡ്​ സൃഷ്​ടിച്ചിരിക്കുകയാണ്​ മുംബൈ ഹൈകോടതി ജഡ്​ജി.  ജസ്​റ്റിസ്​ ​എസ്​.ജെ. കതവല്ലയാണ്​ പുർച്ചെ വ​െര കോടതിയിൽ ചെലവഴിച്ച്​ റെക്കോർഡിട്ടത്​. വൈകീട്ട്​ അഞ്ചു മണിയോടെ സാധാരണ കോടതി പിരിയും. എന്നാൽ മെയ്​ അഞ്ച്​ മുതൽ കോടതിക്ക്​ ഒരു മാസം നീണ്ട വേനലവധിയാണ്​. അതിനു മുമ്പ്​ ഫയലുകളിൽ തീർപ്പു കൽപ്പിക്കുന്നതിനാണ്​ ജഡ്​ജി പുലർച്ചെ വരെ കോടതിയിൽ ചെലവഴിച്ചത്​. 

കഴിഞ്ഞ ഒരാഴ്​ചയായി അർധരാത്രി വരെ കതവല്ലയുടെ 20 ാം നമ്പർ കോടതി മുറി പ്രവർത്തിക്കുന്നുണ്ട്​. എന്നാൽ വെള്ളിയാഴ്​ച അത്​ പുലർച്ചെ മൂന്നര വരെ പ്രവർത്തിച്ച്​ റെക്കോർഡിടുകയായിരുന്നു. 

135 കേസുകളാണ്​ അന്ന്​ രാവിലെ മുതൽ കേട്ടത്​. അതിൽ 70 ഉം അടിയന്തര സ്വഭാവമുള്ളവയായിരുന്നു. അഭിഭാഷകരും അന്യായക്കാരും കോടതി ജീവനക്കാരും പുലർച്ചെ വരെ പണി​െയടുത്തെങ്കിലും പരിഗണിച്ച എല്ലാ വിഷയങ്ങളും അടിയന്തര സ്വഭാവമുള്ളവയായതിനാൽ ആരും പരാതി ഉന്നയിച്ചില്ലെന്ന്​ പുലർച്ചെ കോടതിയിൽ നിന്നിറങ്ങിയ അഭിഭാഷകൻ പറഞ്ഞു. ഞായറാഴ്​ച ജഡ്​ജിയുടെ വസതിയിലും കേസ്​ പരിഗണിക്കും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai highcourtmalayalam newsJustice S J KathawallaMidnight Work
News Summary - Bombay High Court Judge Sits Till 3:30 in Morning to Dispose of Matters -India News
Next Story