ബോംെബ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ധർമാധികാരി രാജിവെച്ചു
text_fieldsമുംബൈ: ബോംബെ ഹൈകോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് സത്യരഞ്ജൻ ധർമാധികാരി രാ ജിവെച്ചു. വിരമിക്കാൻ രണ്ടു വർഷം ബാക്കി നിൽക്കെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റിയതിനെ തുടർന്നാണ് രാജി.
ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റത്തോടെയായിരുന്നു സ്ഥലം മാറ്റം. വ്യക്തിപരമായ കാരണങ്ങളാൽ മുംബൈ വിടാൻ കഴിയില്ലെന്നും രാജിവെച്ചതായും ജസ്റ്റിസ് ധർമാധികാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്നെ ബോംെബ ഹൈകോടതി ചീഫ് ജസ്റ്റിസാക്കാൻ അവർക്ക് താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാവിലെ തെൻറ ഹരജിയിൽ വാദം കേൾക്കുന്നത് സൂചിപ്പിക്കാൻ മലയാളിയായ അഭിഭാഷകൻ മാത്യു നെടുമ്പാറ എഴുന്നേറ്റപ്പോഴാണ് താൻ രാജിവെച്ചതായി ധർമാധികാരി വെളിപ്പെടുത്തിയത്. വ്യാഴാഴ്ച വൈകീട്ട് രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചു.
ദാഭോൽക്കർ, ഗോവിന്ദ് പൻസാരെ കൊലക്കേസിൽ വിചാരണ വൈകിപ്പിച്ച സി.ബി.െഎയെയും മഹാരാഷ്ട്ര സി.െഎ.ഡിയെയും രൂക്ഷമായി വിമർശിച്ച ധർമാധികാരി വിചാരണ എന്നു തുടങ്ങുമെന്ന് മാർച്ച് 24ന് വ്യക്തമാക്കാൻ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് രാജി. 1983ൽ അഭിഭാഷകനായി തുടങ്ങിയ ധർമാധികാരി 2003 ലാണ് ഹൈകോടതി ജഡ്ജിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
