സഹപ്രതിക്ക് ജാമ്യം ലഭിച്ചതിനാൽ പൂനെ സ്ഫോടന പരമ്പരയിലെ പ്രതിക്ക് 12 വർഷത്തിനുശേഷം ജാമ്യം നൽകി ബോംബെ ഹൈകോടതി
text_fieldsമുംബൈ: 2012 ലെ പൂനെ സ്ഫോടന പരമ്പരയിലെ പ്രതി ഫാറൂഖ് ഷൗക്കത്ത് ഭഗവന് ബോംബെ ഹൈകോടതി 12 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയതിനാലും ഒപ്പം പ്രതിയായ മുനിബ് മേമന് ജാമ്യം ലഭിച്ചതിനാലും ജാമ്യം അനുവദിച്ചു.
170 സാക്ഷികളിൽ പ്രോസിക്യുഷൻ 27 സാക്ഷികളെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂ എന്നതും കോടതി പരിഗണിച്ചു. ഇപ്പോൾ ഇയാൾക്കെതിരെ ചുമത്തിയ ചാർജ് ഒപ്പം അറസ്റ്റിലായി ജാമ്യം ലഭിച്ച മുനിബ് മേമന് സമാനമാണെന്ന് കോടതി പറഞ്ഞു. മേമന് സെപ്റ്റംബറിൽ ജാമ്യം ലഭിച്ചിരുന്നു. അതിനാൽ തന്നെ ഭഗവനും ജാമ്യം നൽകാമെന്നാണ് കോടതി കണ്ടെത്തിയത്.
അടുത്ത കാലത്തൊന്നും വിചാരണ നടപടികൾ പൂർത്തിയാകുമെന്ന് കരുതുന്നില്ലെന്നും കോടതി പറഞ്ഞു. വേഗം നടപടികൾ പൂർത്തിയാക്കുക എന്നത് കേസിൽ പിടിക്കപ്പെടുന്നയാളുടെ മൗലികാവകാശമാണെന്നും കോടതി പറഞ്ഞു.
2012 ലാണ് പൂനെയിൽ സ്ഫോടന പരമ്പര ഉണ്ടാകുന്നത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് ആണ് അറസ്റ്റ് ചെയ്യുന്നത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യം നൽകുന്നതിനെ എതിർത്തു. ഭഗവൻ തന്റെ കടയും കമ്പ്യൂട്ടറും ഒപ്പമുണ്ടായിരുന്ന മേമന് സ്ഫോടനം നടത്തുന്നതിന് സഹായകരമായി അനുവദിച്ചു നൽകി എന്ന് ഇദ്ദേഹം കോടതിയിൽ പറഞ്ഞു.
എന്നാൽ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയായിട്ടില്ലാത്തതിനാൽ ഭഗവന് ജാമ്യം നൽകാം എന്നാണ് ഹൈകോടതി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

