Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവേശ്യാവൃത്തിക്ക്​...

വേശ്യാവൃത്തിക്ക്​ അറസ്​റ്റിലായ യുവതികളെ വിട്ടയച്ച്​ ബോംബെ ഹൈകോടതി

text_fields
bookmark_border
വേശ്യാവൃത്തിക്ക്​ അറസ്​റ്റിലായ യുവതികളെ വിട്ടയച്ച്​ ബോംബെ ഹൈകോടതി
cancel

മുംബൈ: വേശ്യാവൃത്തി നിയമപ്രകാരം കുറ്റകര​മല്ലെന്നും പ്രായപൂർത്തിയായ സ്​ത്രീക്ക്​ ഏത്​ തൊഴിൽ തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും​ നിരീക്ഷിച്ച്​ ബോം​ബെ ഹൈകോടതി. വനിത ഹോസ്​റ്റലിൽ നിന്ന്​ വേശ്യവൃത്തിക്ക്​ അറസ്​റ്റ്​ ചെയ്​ത മൂന്ന്​ യുവതികളെ വെറുതെ വിട്ടാണ്​ ഹൈകോടതിയുടെ പരാമർശം.

1956ലെ ഇമ്മോറൽ ട്രാഫിക്​ നിയമം വേശ്യാവൃത്തി അസാധുവാക്കുന്നില്ലെന്ന്​ ഹൈകോടതി ജഡ്​ജി പൃഥ്വിരാജ്​ ചവാൻ വ്യക്​തമാക്കി. വേശ്യവൃത്തി തൊഴിലായി സ്വീകരിച്ചതി​െൻറ പേരിൽ നിയമം ആരെയും ശിക്ഷിക്കുന്നില്ല. വേശ്യാവൃത്തിയുടെ പേരിൽ ആരെയെങ്കിലും ചൂഷണം ചെയ്യുന്നതും പൊതുസ്ഥലങ്ങളിൽ ഇടപാടുകാരെ തേടുകയും ചെയ്യുന്നതാണ്​ കുറ്റകരമെന്നും കോടതി വ്യക്​തമാക്കുന്നു.

വേശ്യാവൃത്തിയിൽ അകപ്പെട്ട മൂന്ന്​ യുവതികളെ 2019 സെപ്​തംബറിലാണ്​ പൊലീസ്​ രക്ഷപ്പെടുത്തിയത്​. തുടർന്ന്​ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കിയ യുവതികളെ സർക്കാർ കേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിട്ടിരുന്നു. രക്ഷിതാക്കളോടൊപ്പം പോകാൻ തയാറല്ലെന്ന്​ യുവതികൾ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ, ഉത്തരവ്​ ദിൻദോഷി സെഷൻസ്​ കോടതി റദ്ദാക്കി. തുടർന്ന്​ യുവതികൾ നൽകിയ അപ്പീൽ ഹരജിയിലാണ്​ ഹൈകോടതി ഉത്തരവ്​.


Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bombay HCcourt verdict
Next Story