Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാവോവാദി ബന്ധം: പ്രഫ....

മാവോവാദി ബന്ധം: പ്രഫ. സായിബാബയുടെ അപ്പീലിൽ വാദം കേൾക്കൽ പൂർത്തിയായി

text_fields
bookmark_border
g n Saibaba
cancel

മും​ബൈ: മാ​വോ​വാ​ദി ബ​ന്ധം കേ​സി​ൽ കീ​ഴ്​​കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​ക്കെ​തി​രെ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ജി.​എ​ൻ. സാ​യി​ബാ​ബ ന​ൽ​കി​യ അ​പ്പീ​ൽ ബോം​​ബെ ഹൈ​കോ​ട​തി വി​ധി​പ​റ​യാ​ൻ മാ​റ്റി​വെ​ച്ചു. ജ​സ്റ്റി​സു​മാ​രാ​യ വി​ന​യ്​ ജോ​ഷി, വാ​ൽ​മീ​കി മെ​നേ​സെ​സ്​ എ​ന്നി​വ​ര​ട​ങ്ങി​യ നാ​ഗ്പു​ർ ബെ​ഞ്ചാ​ണ്​ വാ​ദം കേ​ട്ട​ത്. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ​ അ​പ്പീ​ൽ.

സാ​യി​ബാ​ബ​യെ​യും മ​റ്റ്​ മൂ​ന്നു​പേ​രെ​യും ക​ഴി​ഞ്ഞ വ​ർ​ഷം ബോം​ബെ ഹൈ​കോ​ട​തി​യു​ടെ മ​റ്റൊ​രു ബെ​ഞ്ച് കു​റ്റ​മു​ക്ത​രാ​ക്കി​യി​രു​ന്നു. യു.​എ.​പി.​എ ചു​മ​ത്താ​ൻ ച​ട്ട പ്ര​കാ​രം അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന്​ മു​മ്പ്​ ത​ന്നെ സാ​യി​ബാ​ബ​ക്കെ​തി​രെ യു.​എ.​പി.​എ പ്ര​കാ​രം വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്​ ചൂ​ണ്ടി​ക്കാ​ട്ടി കീ​ഴ്​​കോ​ട​തി ന​ട​പ​ടി​ക​ൾ അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്​ അ​ന്ന​ത്തെ ഹൈ​കോ​ട​തി ബെ​ഞ്ച്​ ചെ​യ്ത​ത്.

മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​റി​ന്റെ അ​പ്പീ​ലി​ൽ സു​പ്രീം​കോ​ട​തി വി​ധി മ​ര​വി​പ്പി​ച്ചു. കു​റ്റ​കൃ​ത്യം പ​രി​ശോ​ധി​ച്ച​ല്ല യു.​എ.​പി.​എ ചു​മ​ത്തി​യ​തി​ലെ സാ​ങ്കേ​തി​ക പി​ഴ​വ്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തെ​ന്നാ​ണ്​ മ​ഹാ​രാ​ഷ്ട്ര വാ​ദി​ച്ച​ത്. ഹൈ​കോ​ട​തി വി​ധി പ​റ​ഞ്ഞ അ​ന്ന്​ രാ​ത്രി അ​സാ​ധാ​ര​ണ​മാ​യ പ്ര​ത്യേ​ക വാ​ദം കേ​ൾ​ക്ക​ൽ ന​ട​ത്തി​യാ​ണ്​ സു​പ്രീം​കോ​ട​തി വി​ധി മ​ര​വി​പ്പി​ച്ച​ത്. അ​പ്പീ​ലി​ൽ മ​റ്റൊ​രു ബെ​ഞ്ച്​ വീ​ണ്ടും വാ​ദം കേ​ട്ട്​ നാ​ലു മാ​സ​ത്തി​ന​കം വി​ധി പ​റ​യ​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. സാ​യി​ബാ​ബ​യെ വെ​റു​തെ​വി​ട്ട ജ​ഡ്​​ജി​മാ​രി​ൽ ഒ​രാ​ളാ​യ ജ​സ്റ്റി​സ്​ രോ​ഹി​ത്​ ദേ​വ്​ ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ രാ​ജി​വെ​ച്ചു. മാ​വോ​വാ​ദി ബ​ന്ധം ആ​രോ​പി​ച്ച്​ 2013 ലാ​ണ്​ അ​ര​ക്കു താ​ഴെ ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത സാ​യി​ബാ​ബ​യെ മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്​​ചി​റോ​ലി പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bombay HCMaoist linkG N Saibaba
News Summary - Bombay HC reserves judgment on DU former professor Saibaba’s plea
Next Story