Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവായ്പാ തട്ടിപ്പ്​:...

വായ്പാ തട്ടിപ്പ്​: വിജയ്​ മല്യക്ക്​ അവസാന അവസരം നൽകി ബോം​ബെ ഹൈകോടതി

text_fields
bookmark_border
വായ്പാ തട്ടിപ്പ്​: വിജയ്​ മല്യക്ക്​ അവസാന അവസരം നൽകി ബോം​ബെ ഹൈകോടതി
cancel
camera_alt

വിജയ്​ മല്യ

Listen to this Article

മും​ബൈ: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ കേ​സി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രെ ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക കു​റ്റ​വാ​ളി വ്യ​വ​സാ​യി വി​ജ​യ്​ മ​ല്യ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ക​ടു​ത്ത നി​ല​പാ​ടു​മാ​യി ബോം​​ബെ ഹൈ​കോ​ട​തി. വി​ദേ​ശ​ത്ത്​ ക​ഴി​യു​ന്ന വി​ജ​യ് മ​ല്യ ​തി​രി​ച്ചു​വ​രു​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കാ​തെ ഹ​ര​ജി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും അ​തി​നാ​യി ഒ​ര​വ​സ​രം​കൂ​ടി ന​ൽ​കു​ക​യാ​ണെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ ച​ന്ദ്ര​ശേ​ഖ​ർ, ഗൗ​തം അ​ങ്ക​ഡ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

ത​ന്നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നും അ​ങ്ങ​നെ പ്ര​ഖ്യാ​പി​ച്ച ഫു​ജി​റ്റീ​വ്​ ഇ​ക്ക​ണോ​മി​ക്​ ഒ​ഫ​ന്റേ​ഴ്സ്​ നി​യ​മ​ത്തി​നും എ​തി​രെ​ വി​ജ​യ്​ മ​ല്യ ന​ൽ​കി​യ ഹ​ര​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ട​തി ക​ർ​ശ​ന നി​ല​പാ​ടെ​ടു​ത്ത​ത്. ഹ​ര​ജി പ​രി​ഗ​ണി​ക്ക​ണ​മെ​ങ്കി​ൽ മ​ല്യ ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്ത​ണ​മെ​ന്ന്​​ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ത​ന്നെ കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച ഹ​ര​ജി പ​രി​ഗ​ണി​ക്കാ​നെ​ടു​ത്ത​പ്പോ​ൾ​ അ​വ​സാ​ന അ​വ​സ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലേ​ക്ക്​ മ​ട​ങ്ങു​മോ എ​ന്ന്​ അ​ടു​ത്ത 18ന്​ ​രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​നാ​ണ്​ കോ​ട​തി നി​ർ​ദേ​ശം. 2016ൽ ​ഇ​ന്ത്യ വി​ട്ട വി​ജ​യ് മ​ല്യ ബ്രി​ട്ട​നി​ലാ​ണ്​ ക​ഴി​യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ വി​ട്ടു​കി​ട്ടാ​നു​ള്ള ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombay high courtVijay Mallya
News Summary - Bombay HC reprimands fugitive businessman Vijay Mallya
Next Story