Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമീർ വാങ്കഡെക്ക്​...

സമീർ വാങ്കഡെക്ക്​ അറസ്റ്റിൽ നിന്നും സംരക്ഷണമില്ല​​​; അറസ്​റ്റിന്​ 72 മണിക്കൂർ മുമ്പ്​ നോട്ടീസ്​ നൽകുമെന്ന്​ മഹാരാഷ്​ട്ര സർക്കാർ

text_fields
bookmark_border
സമീർ വാങ്കഡെക്ക്​ അറസ്റ്റിൽ നിന്നും സംരക്ഷണമില്ല​​​; അറസ്​റ്റിന്​ 72 മണിക്കൂർ മുമ്പ്​ നോട്ടീസ്​ നൽകുമെന്ന്​ മഹാരാഷ്​ട്ര സർക്കാർ
cancel

മുംബൈ: എൻ.സി.ബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെക്ക്​ അറസ്റ്റിൽ നിന്ന് ഇടക്കാല​ സംരക്ഷണമില്ല. ഇതുമായി ബന്ധപ്പെട്ട്​ സമീർ സമർപ്പിച്ച ഹരജി ബോംബെ ഹൈകോടതി തള്ളി. ആഡംബര കപ്പലിലെ ലഹരികേസിൽ സമീർ വാങ്കഡെ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേസിലെ അറസ്റ്റിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ്​ അദ്ദേഹം ഹരജി നൽകിയത്​. അതേസമയം, ഏതെങ്കിലും കേസിൽ വാങ്കഡെയെ അറസ്റ്റ്​ ചെയ്യുകയാണെങ്കിൽ 72 മണിക്കൂർ മുമ്പ്​ നോട്ടീസ്​ നൽകുമെന്ന്​ മഹാരാഷ്​ട്ര സർക്കാർ അറിയിച്ചു.

തനിക്കെതിരായി രജിസ്​റ്റർ ചെയ്​ത അല്ലെങ്കിൽ ചെയ്യാൻ പോകുന്ന കേസുകൾ സി.ബി.ഐക്കോ എൻ.ഐ.എക്കോ കൈമാറണമെന്നും വാങ്കഡെ ഹരജിയിൽ ആവശ്യപ്പെടന്നുണ്ട്​. ചില രാഷ്​ട്രീയപാർട്ടികളുടെ നിർദേശപ്രകാരമാണ്​ കേസിൽ മഹാരാഷ്​ട്ര പൊലീസ്​ ഇടപ്പെടുന്നതെന്നും ഹരജിയിൽ വ്യക്​തമാക്കിയിരുന്നു. എന്നാൽ, കേസുമായി ബന്ധപ്പെട്ട്​ കൂടുതൽ വിശദീകരണങ്ങളിലേക്ക്​ കടക്കാൻ കോടതി തയാറായില്ല.

സമീർ വാങ്കഡെക്കെതിരായ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ മുംബൈ പൊലീസ്​ നാല്​ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. കേസിലെ സാക്ഷികൾ നൽകിയ പരാതിയിലാണ്​ മുംബൈ പൊലീസ്​ അന്വേഷണം നടത്തുക. പ്രഭാകർ സാലി അഭിഭാഷകരായ ശുദ്ധ ദ്വിവേദി, കനിഷ്​ക ജെയ്​ൻ, നിതിൻ ദേശ്​മുഖ്​ എന്നിവരാണ്​ പരാതി നൽകിയത്​. സമീർ വാങ്കഡെ എട്ട്​ കോടി കൈക്കൂലി വാങ്ങിയെന്നായിരുന്നു മൊഴികളിലൊന്ന്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sameer Wankhede
News Summary - Bombay HC disposes of Sameer Wankhede's plea seeking interim protection from arrest
Next Story