Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ...

ഗുജറാത്തിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി, ഇന്ത്യയെ ഖലിസ്ഥാൻ ആക്കുമെന്ന് സന്ദേശം

text_fields
bookmark_border
Turn into Khalistan: Bomb threats to over 25 schools in Ahmedabad
cancel
camera_alt

പ്രതീകാത്മക ചിത്രം

അഹ്മദാബാദ്: ഗുജറാത്തിലെ വിവിധ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച്ച ഇ മെയിൽ വഴിയാണ് അഹ്മദാബാദിലെ വിവിധ സ്കൂളുകൾക്ക് നേരെ ബോബ് ഭീഷണി ലഭിച്ചത്. സ്കൂളുകളിൽ അന്വേഷണം ഊർജിതമാക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡി.ഇ.ഒ) പറഞ്ഞു. ഇന്ത്യയെ ഖലിസ്ഥാൻ ആക്കുമെന്ന ഭീഷണിയും മെയിലിൽ പരാമർശിച്ചിട്ടുണ്ടെന്ന് ഡി.ഇ.ഒ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

ഇരുപത്തിയഞ്ചോളം സ്കൂളുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചയുടൻ സ്കൂളുകൾ അധികൃതരെ വിവരമറിയിക്കുകയും കുട്ടികളെയും അധ്യാപകരെയും ഒഴിപ്പിക്കുകയും ചെയ്തു. സ്കൂളുകൾക്കും മറ്റ് സ്ഥലങ്ങൾക്കുമെതിരെ ലഭിക്കുന്ന എല്ലാ ഭീഷണികളെയും ഗൗരവമായാണ് കാണുന്നതെന്നും ഇതേക്കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷിച്ചുവരികയാണെന്നും ഗുജറാത്ത് മന്ത്രി റിവാബ ജഡേജ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾക്ക് മുമ്പും അഹ്മദാബാദിലെ സ്കൂളുകൾക്ക് സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. അടുത്തിടെ ഡൽഹിയിലെ നിരവധി സ്കൂളുകൾക്കും ബോംബ് ഭീഷണി ഇ മെയിലുകൾ ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bomb ThreatGujaratSchoolsLatest News
News Summary - 'Turn into Khalistan': Bomb threats to over 25 schools in Ahmedabad
Next Story