ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലും രണ്ട് സ്‌കൂളുകളിലും ബോംബ് ഭീഷണി
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ഒരു പ്രമുഖ കോളജിനും രണ്ടു സ്‌കൂൾക്കും വെള്ളിയാഴ്ച ബോംബ് ഭീഷണി ലഭിച്ചു. സംഭവത്തെ തുടർന്ന് സ്‌ഫോടകവസ്തുക്കൾ നീക്കം ചെയ്യാനുള്ള യൂനിറ്റുകളെയും ഡോഗ് സ്‌ക്വാഡുകളെയും വിന്യസിച്ചു.
ഡൽഹി യൂനിവേഴ്‌സിറ്റിയുടെ ഘടകമായ സെന്റ് സ്റ്റീഫൻസ് കോളജ്, മയൂർ വിഹാറിലെ അഹ്ൽകോൺ ഇന്റർനാഷണൽ സ്‌കൂൾ, നോയിഡയിലെ ശിവ് നാടാർ സ്‌കൂൾ എന്നിവിടങ്ങളിലേക്കാണ് ഭീഷണി ഇ മെയിലുകൾ അയച്ചത്.
ഇതിൽ ശിവ് നാടാർ സ്‌കൂളിന് അയച്ച ഭീഷണി ഇ മെയിൽ തട്ടിപ്പ് ആണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചതായി നോയിഡ ഡെപ്യൂട്ടി പൊലീസ് കമീഷണർ രാം ബദൻ സിങ് പറഞ്ഞു.
‘സെന്റ് സ്റ്റീഫൻസ് കോളേജിന് ഇ മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു. ഞങ്ങളുടെ ബോംബും ഡോഗ് സ്ക്വാഡും സ്ഥലത്തുണ്ട്. മുഴുവൻ പരിസരവും പരിശോധിക്കുന്നു’ -ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മയൂർ വിഹാർ ഫേസ് 1ലെ ആൽകോൺ ഇന്റർനാഷണൽ സ്‌കൂൾ അധികൃതർ രാവിലെ 6.40ഓടെ പൊലീസിനെ വിവരം അറിയിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വിദഗ്ധ സംഘങ്ങൾ പരിസരം പരിശോധിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

