കലബുറഗി വിമാനത്താവളത്തിന് ബോംബ് ഭീഷണി
text_fieldsബംഗളൂരു: ബോംബ് ഭീഷണിയുമായി ഇ-മെയിൽ സന്ദേശം ലഭിച്ചതിനെതുടർന്ന് കലബുറഗി വിമാനത്താവളത്തിൽ ഒഴിപ്പിക്കൽ നടപടി. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിൽ സ്ഫോടകവസ്തു വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. വിവരമറിഞ്ഞ് ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി.
രാവിലെ ബംഗളൂരുവിൽ നിന്നെത്തിയ സ്റ്റാർ എയർ വിമാനത്തിലും പരിശോധന നടത്തി. തുടർന്ന് മുൻകരുതലിന്റെ ഭാഗമായി ടെർമിനലിൽനിന്ന് മാറിയാണ് വിമാനം നിർത്തിയിട്ടത്. വിമാനത്താവളത്തിലെ എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു. ബംഗളൂരുവിലേക്ക് തിരിച്ചു പറക്കേണ്ട വിമാനവും റദ്ദാക്കി. എന്നാൽ, തെരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

