Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2022 2:03 AM GMT Updated On
date_range 22 July 2022 2:03 AM GMTഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി: അടിയന്തരമായി ഇറക്കി
text_fieldsbookmark_border
Listen to this Article
പറ്റ്ന: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ബിഹാറിലെ പറ്റ്നയിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. വിമാനത്തിലെ യാത്രികനായ ഋഷി ചന്ദ് സിങ് എന്നയാളാണ് താൻ ബോംബുമായാണ് എത്തിയതെന്ന് പറഞ്ഞത്. തുടർന്ന് ഇൻഡിഗോയുടെ 6ഇ2126 വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.
ബോംബ് ഭീഷണി ഉയർത്തിയ യാത്രക്കാരനെ വിമാനത്താവളത്തിൽ തന്നെ തടഞ്ഞുവെക്കുകയും ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തുകയും ചെയ്തു. വിമാനത്തിനുള്ളിലും യാത്രക്കാരുടെ ലഗേജിലും പരിശോധന നടത്തി. എന്നാൽ, അപകടകരമായ ഒന്നും കണ്ടെത്താനായില്ല.
പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനം വെള്ളിയാഴ്ച രാവിലെയാണ് പുറപ്പെട്ടത്.
Next Story