Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിതാഭ് ബച്ചന്റെ വസതിക്കും ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്

text_fields
bookmark_border
https://www.madhyamam.com/tags/Amitabh-Bachchan
cancel

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിയായ ജൽസ, ബോംബെ ഹൈക്കോടതി, പ്രശസ്ത ഗായകൻ ദിൽജിത്ത് ദോസാഞ്ജിന്റെ സംഗീതപരിപാടി നടക്കുന്ന മഹാലക്ഷ്മി റേസ്‌കോഴ്‌സ് തുടങ്ങി മുംബൈയിലെ പ്രമുഖ കേന്ദ്രങ്ങൾക്കെതിരെ ബോബ് ഭീഷണി. മുംബൈ മേയറുടെ ഓഫീസിലേക്കും ബോംബെ ഹൈക്കോടതിയിലേക്കും പ്രമുഖ സ്കൂളുകളിലേക്കും ഇമെയിൽ വഴിയാണ് സന്ദേശം അയച്ചത്. ഇതിനു പിന്നാലെ മുംബൈ പോലീസ് ബോംബ് ഭീഷണി സന്ദേശത്തെക്കുറിച്ച് ജാഗ്രതാ നിർദ്ദേശം നൽകുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.

ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ ബോംബ് സ്ക്വാഡും മുംബൈ പോലീസും സ്ഥലങ്ങളിലെത്തി പരിശോധന ആരംഭിച്ചു. അമിതാഭ് ബച്ചന്റെ ജുഹുവിലുള്ള ബംഗ്ലാവിനു ചുറ്റും മുംബൈ മേയറുടെ ഓഫീസിനു സമീപവും സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. ജനപ്രിയ പഞ്ചാബി ഗായകൻ ദിൽജിത്ത് ദോസാഞ്ജിന്റെ ഇന്ത്യാ ടൂർ സംഗീതപരിപാടി നടക്കുന്ന മഹാലക്ഷ്മി റേസ്‌കോഴ്‌സിലും പരിശോധന പൂർത്തിയാക്കി ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

ഇമെയിലിന്റെ ഉറവിടം കണ്ടെത്താനും സന്ദേശത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനും മുംബൈ പോലീസിന്റെ സൈബർ സെൽ അന്വേഷണം ഊർജ്ജിതമാക്കിക്കഴിഞ്ഞു. വ്യാജ സന്ദേശങ്ങൾ അയക്കുന്ന ചില പ്രകടനസംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി മുംബൈ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bomb Threat against major centers in mumbai
Next Story