രജനിയുടെയും പളനിസാമിയുടെയും വീട്ടിൽ ബോംബ് ഭീഷണി; 21 കാരൻ പിടിയിൽ
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസാമിയുടെയും പ്രമുഖ നടൻ രജനീകാന്തിെൻറയും വീടുകളിൽ ബോംബ് ഭീഷണി. ഭീഷണി സന്ദേശമയച്ച 21കാരൻ പി. ഭുവനേശ്വരനെ പൊലീസ് പിടികൂടി. ഇ. പളനി സാമിയുടെയും രജനീ കാന്തിെൻറയും വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭുവനേശ്വരൻ െപാലീസിെന ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു.
തുടർന്ന് െപാലീസ് തന്നെ അന്വേഷണം നടത്തിയെങ്കിലും സന്ദേശം വ്യാജമാണെന്ന് വ്യക്തമായി. ഫോൺ നമ്പർ പിന്തുടർന്ന് പ്രതിയെ പിടികൂടി. അടുത്തിടെ, പുതുച്ചേരി മുഖ്യമന്ത്രിക്ക് നേരെയും ഇയാൾ ബോംബ് ഭീഷണി മുഴക്കിയിരുന്നു.
ചെന്നൈയിലെ കിൽപൗക്ക് സർക്കാർ ആശുപത്രിയിൽ വിഷാദ രോഗത്തിന് ചികിത്സയിലാണ് ഭുവനേശ്വർ. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ വീട്ടിൽ ബോംബുവെച്ചെന്ന് വ്യാജ സന്ദേശം നൽകിയതിന് 2013ലും ഇയാളെ െപാലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
