Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോളിവുഡിലെ ബഹുമുഖ പ്രതിഭ പമേല ചോപ്ര അന്തരിച്ചു

text_fields
bookmark_border
ബോളിവുഡിലെ ബഹുമുഖ പ്രതിഭ പമേല ചോപ്ര അന്തരിച്ചു
cancel

മുബൈ: ബോളിവുഡിലെ ബഹുമുഖ പ്രതിഭയും പ്രശസ്ത ബോളിവുഡ് സംവിധായകൻ യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര (74) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.

സിനിമ നിർമാതാവ്, ഗായിക, എഴുത്തുകാരി, വസ്‍ത്രാലങ്കാരം എന്നീ നിലകളിലെല്ലാം തിളങ്ങിയ പമേല കഭീ കഭീ, നൂരി, കാലാ പത്താർ, ചാന്ദ്നി, ദിൽവാലെ ദുൽഹനിയാ ലേ ജായേ​ങ്കേ, മുജെ ദോസ്തി കരേഗെ എന്നീ ചിത്രങ്ങൾക്കായി ഗാനങ്ങൾ ആലപിച്ചു. കഭീ കഭീ എന്ന സിനിമയുടെ രചന നിർവഹിച്ച അവർ, ദിൽ തൊ പാഗൽഹെയുടെ സഹ സ്ക്രിപ്റ്റ് റൈറ്ററുമായിരുന്നു. സിൽസില, സവാൽ എന്നീ സിനിമകളുടെ വസ്ത്രാലങ്കാരവും നിർവഹിച്ചു.

1970ലായിരുന്നു യാഷ് ചോപ്ര-പമേല എന്നിവരുടെ വിവാഹം. തുടർന്ന് നിരവധി സിനിമകളിൽ അവർ ഒന്നിച്ച് പ്രവർത്തിച്ചു. 2012ൽ 80ാം വയസ്സിലാണ് യാഷ് ചോപ്ര മരിച്ചത്. സിനിമ നിർമാതാവ് ആദിത്യ ചോപ്ര, നടൻ ഉദയ് ചോപ്ര എന്നിവർ മക്കളാണ്. നടി റാണി മുഖർജി മരുമകളാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bollywood multitalent Pamela Chopra passed away
Next Story