Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബോളിവുഡ്​ മേക്കപ്​ ആർടിസ്​റ്റ്​ കൊ​െ​ക്കയ്​നുമായി പിടിയിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightബോളിവുഡ്​ മേക്കപ്​...

ബോളിവുഡ്​ മേക്കപ്​ ആർടിസ്​റ്റ്​ കൊ​െ​ക്കയ്​നുമായി പിടിയിൽ

text_fields
bookmark_border

മുംബൈ: ബോളിവുഡ്​ മേക്കപ്​ ആർടിസ്​റ്റ്​ സൂരജ്​ ഗൊതാം​െമ്പ കൊ​​െക്കയ്​നുമായി പിടിയിൽ. സൂരജിന്​ മയക്കുമരുന്ന്​ എത്തിച്ചു നൽകുന്നതിനിടെ ഒാ​ട്ടോറിക്ഷ ഡ്രൈവർ ലാൽചന്ദ്ര യാദവും നാർകോടിക്​ കൺട്രോൾ ബ്യൂറോയുടെ പിടിയിലായി. 11 ഗ്രാം കൊ​ക്കെയ്നും 56000 രൂപയും ഇരുവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്​. 16 പാക്കറ്റുകളിലായായിരുന്നു കൊ​ക്കെയ്​ൻ.

മയക്കുമരുന്ന്​ വിതരണം ​െചയ്യുന്ന നൈജീരിയൻ സംഘത്തി​െൻറ ഭാഗമായി പ്രവർത്തിക്കുന്നയാളാണ്​ പിടിയിലായ ഒാ​ട്ടോ ഡ്രൈവറെന്ന്​ അന്വേഷണസംഘം പറയുന്നു. അന്ദേരി വെസ്​റ്റിൽ നിന്നാണ്​ ഇരുവരെയും മയക്കുമരുന്നുമായി പിടികൂടിയത്​. ഒാ​ട്ടോറിക്ഷയും കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. ത്രീ ഇഡിയറ്റ്​സ്​, ഫിയർലെസ്​, തനു വെഡ്​സ്​ മനു റി​ട്ടേൺസ്​ തുടങ്ങിയ ചിത്രങ്ങളിൽ ​പ്രവർത്തിച്ച ആർടിസ്​റ്റാണ്​​ സൂരജ്​.

അറസ്​റ്റ്​ ചെയ്​ത്​ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഡിസംബർ 16 വരെ നാർകോടിക്​ കൺട്രോൾ ബ്യൂറോയുടെ കസ്​റ്റഡിയിൽ വിട്ടു.

നടൻ സുശാന്ത്​ സിങ്​ രാജ്​പുതി​െൻറ ആത്മഹത്യക്കു പിന്നാലെ ഉയർന്നു വന്ന വെളിപ്പെടുത്തലുകൾക്ക്​ ശേഷമാണ്​ ബോളിവുഡ്​​ കേന്ദ്രീകരിച്ച്​ ലഹരി കണ്ണികൾ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചത്​. ഇതിനകം 28 പേരെ പിടികൂടി.

ചൊവ്വാഴ്​ച നഗരത്തിൽ നടത്തിയ റെയ്​ഡിൽ കുപ്രസിദ്ധ ലഹരി ഇടപാടുകാരായ റിഗൽ മഹാകാൽ, അസം ജുമാൻ ശൈഖ്​ എന്നിവരെ പിടികൂടിയ നാർകോടിക്​സ്​ ബ്യൂറോ രണ്ടരക്കോടി വില വരുന്ന ചരസും 13.5 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cocainedrug mafiaBollywood News
Next Story