Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തീസ്‌ഗഢിൽ വേദാന്ത...

ഛത്തീസ്‌ഗഢിൽ വേദാന്ത പവർ പ്ലാന്‍റിൽ പൊട്ടിത്തെറി; 10 മരണം, 40 പേർക്ക് പരിക്ക്

text_fields
bookmark_border
ഛത്തീസ്‌ഗഢിൽ വേദാന്ത പവർ പ്ലാന്‍റിൽ പൊട്ടിത്തെറി; 10 മരണം, 40 പേർക്ക് പരിക്ക്
cancel

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ശക്തി ജില്ലയിൽ വേദാന്ത ലിമിറ്റഡിന്റെ പവർ പ്ലാന്റിലുണ്ടായ ശക്തമായ ബോയിലർ പൊട്ടിത്തെറിയിൽ 10 തൊഴിലാളികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ നാൽപ്പതോളം പേർക്ക് പരിക്കേറ്റു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. സിംഗിതാരൈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലെ ബോയിലർ ട്യൂബാണ് പൊട്ടിത്തെറിച്ചത്.

അപകടസമയത്ത് നിരവധി തൊഴിലാളികൾ പ്ലാന്റിനുള്ളിൽ ജോലിയിലുണ്ടായിരുന്നു. വിവരമറിഞ്ഞ് ജില്ല ഭരണകൂടവും പൊലീസും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

അപകടത്തെത്തുടർന്ന് പ്ലാന്റിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അപകടകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chattisgarh10 Deadboiler exploded
News Summary - Boiler explodes at Vedanta Power Plant in Chhattisgarh; 10 dead, 40 injured.
Next Story