കർണാടകയിൽ പഞ്ചസാര ഫാക്ടറിയിൽ പൊട്ടിത്തെറി; ആറു മരണം
text_fieldsബംഗളൂരു: ഉത്തര കർണാടകയിലെ ബാഗൽകോട്ടിലെ ഡിസ്റ്റിലറിയിലുണ്ടായ സ്ഫോടനത്തിൽ തൊഴിലാളികളായ ആറുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ മുദോലിലെ ആശുപത ്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30ഒാടെ ബാഗൽകോട്ട് ജില്ലയിലെ ജമഖണ്ഡിയില െ മുദോൽ താലൂക്കിലെ കുലോലി ഗ്രാമത്തിലെ നിരാനി ഗ്രൂപ് ഒാഫ് ഇൻഡസ്ട്രീസിെൻറ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയിലാണ് ദുരന്തമുണ്ടായത്.
കമ്പനിയുടെ പഞ്ചസാര ഫാക്ടറിയിൽനിന്നും അര കി.മീറ്റർ അകലെയുള്ള ഡിസ്റ്റിലറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം. സ്ഫോടനത്തിൽ ഡിസ്റ്റിലറി കെട്ടിടം പൂർണമായും തകർന്നു. ഫാക്ടറിയിെല മീഥെയ്ൻ നിർമാണ യൂനിറ്റനകത്തെ ട്രീറ്റ്മെൻറ് പ്ലാൻറിലാണ് സ്ഫോടനമുണ്ടായത്. ബി.ജെ.പി മുൻമന്ത്രിയും ബിൽഗി എം.എൽ.എയുമായ മുരുഗേഷ് നിരാനിയുടെയും സഹോദരങ്ങളായ സംഘമേഷ്, ഹനുമന്ത എന്നിവരുടെയും ഉടമസ്ഥതയിലുള്ള കമ്പനിയാണിത്.
മൂന്നുപേർ അപകട സ്ഥലത്തുതന്നെ മരിച്ചു. സ്ഫോടനത്തിെൻറ ശക്തിയിൽ മൂന്നുനില കെട്ടിടം പൂർണമായും തകർന്നു. തൂണുകൾ മാത്രമാണ് അവശേഷിച്ചത്. ഞായറാഴ്ചയായതിനാൽ 11 തൊഴിലാളികൾ മാത്രമാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ജെ.സി.ബിയും ക്രെയിനും മറ്റും ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്താണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
