Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.​ഡി.​പി നാ​ലു...

ജി.​ഡി.​പി നാ​ലു ല​ക്ഷം കോ​ടി ക​ട​ന്നെന്ന ബി.ജെ.പി വാദം വാർത്തകളിൽ ഇടം നേടാനുള്ള ശ്രമം മാത്രം - ജയറാം രമേശ്

text_fields
bookmark_border
ജി.​ഡി.​പി നാ​ലു ല​ക്ഷം കോ​ടി ക​ട​ന്നെന്ന ബി.ജെ.പി വാദം വാർത്തകളിൽ ഇടം നേടാനുള്ള ശ്രമം മാത്രം - ജയറാം രമേശ്
cancel

ന്യൂഡൽഹി: ഇ​ന്ത്യ​യു​ടെ ജി.​ഡി.​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം) ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി നാ​ലു ല​ക്ഷം കോ​ടി ക​ട​ന്നെന്ന ബി.ജെ.പി വാദത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. മാധ്യമപ്രവർത്തകരെ ഉദ്ധരിച്ച് ബി.ജെ.പി പുറത്തുവിട്ട വാർത്ത വ്യാജമാണെന്നും അമിതാഹ്ലാദം ഉണ്ടാക്കാനും വാർത്തകളിൽ ഇടം നേടാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

"2.45നും 6.45നുമിടയിൽ ജനങ്ങൾ ലോകകപ്പ് കാണാൻ ഒത്തുചേർന്നപ്പോൾ, രാജ്യം നാല് ട്രില്യൺ ജി.ഡി.പി കടന്നെന്ന വാർത്ത രാജസ്ഥാനിലും തെലങ്കാനയിലുമുള്ള കേന്ദ്ര മന്ത്രിമാരും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട വ്യവസായിയും ഉൾപ്പെടെ മോദി സർക്കാരിന്‍റെ കുഴലൂത്തുകാർ പങ്കുവെച്ചിരുന്നു. ഇത് തികച്ചും വ്യാജമായ വാർത്തയാണ്. ഇത് മിഥ്യാപ്രശംസകൾക്കും അമിതമായ സുഖസന്തോഷവികാരമുണ്ടാക്കാനും തലക്കെട്ടുകളിൽ ഇടം പിടിക്കാനുമുള്ള ശ്രമം മാത്രമാണ്"- ജയറാം രമേശ് കുറിച്ചു.

അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി​യു​ടെ, എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും ജി.​ഡി.​പി​യു​ടെ ത​ത്സ​മ​യ വി​വ​ര​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് എ​ന്ന് പ​റ​ഞ്ഞ് പ്ര​ച​രി​ക്കു​ന്ന ചി​ത്രം നി​ര​വ​ധി മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച പ​ങ്കു​വെ​ച്ചു. ഇ​തി​ലാ​ണ് ജി.​ഡി.​പി നാ​ലു ല​ക്ഷം കോ​ടി മ​റി​ക​ട​ന്ന​താ​യി കാ​ണി​ച്ചിരിക്കു​ന്ന​ത്.

ദീർഘവീക്ഷണമുള്ള നേതൃത്വം ഇങ്ങനെയാണെന്നും നമ്മുടെ പുതിയ ഇന്ത്യ മനോഹരമായി പുരോഗമിക്കുന്നത് ഇപ്രകാരമാണെന്നുമായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പരാമർശം. പ്രധാനമന്ത്രിയോട് കൂടുതൽ ബഹുമാനമുണ്ടെന്നും സഹപ്രവർത്തകർക്ക് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു.

നാ​ലു ല​ക്ഷം കോ​ടി ക​ട​ന്നെന്ന വാദവുമായി ഗൗതം അദാനിയും രംഗത്തെത്തിയിരുന്നു. 'അഭിനന്ദനങ്ങള്‍ ഇന്ത്യ. ഇനിയൊരു രണ്ടുവര്‍ഷത്തിനകം നമ്മള്‍ ജപ്പാനെയും (4.4 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥ) ജര്‍മ്മനിയെയും (4.3 ലക്ഷം കോടി ഡോളര്‍) പിന്തള്ളി മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും'' - എന്നാണ് ഗൗതം അദാനി എക്‌സില്‍ കുറിച്ചത്. പിന്നീട് അദ്ദേഹം ട്വീറ്റ് ഒഴിവാക്കി.

മുതിർന്ന പല നേതാക്കളും സ്ക്രീൻ ഷോട്ട് പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല.

ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ മൊത്തം മൂല്യത്തെയാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി.ഡി.പി എന്ന് പറയുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) കണക്കുപ്രകാരം 272.41 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ ജി.ഡി.പി മൂല്യം, അതായത് 3.3 ലക്ഷം കോടി ഡോളര്‍. നടപ്പുവര്‍ഷം (2023-24) 10.5 ശതമാനം പ്രതീക്ഷിത വളര്‍ച്ചയോടെ ജി.ഡി.പി മൂല്യം 301.75 ലക്ഷം കോടി രൂപയാകുമെന്നാണ് വിലയിരുത്തലുകള്‍. സമീപകാലത്ത് ഇന്ത്യ നാല് ലക്ഷം കോടി കടക്കാനുള്ള സാധ്യതകൾ വിരളമാണെന്നും ഇതിന് പിന്നാലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയെന്ന നിലയിൽ ഇന്ത്യ നാല് ട്രില്യൺ സമ്പദ്ഘടനയെന്നതിലേക്ക് ക്രമേണ എത്തുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

Show Full Article
TAGS:GDPJairam RameshCongressBJPIndia's GDP
News Summary - Bogus news meant to generate euphoria: Congress on claims of India's GDP crossing $4 trillion
Next Story