Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി കിസാൻ...

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: പണം നൽകിയത്​ യോഗ്യതയില്ലാത്തവർക്ക്​, കേന്ദ്രത്തിന്​ നഷ്​ടം 2600 കോടി

text_fields
bookmark_border
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: പണം നൽകിയത്​ യോഗ്യതയില്ലാത്തവർക്ക്​, കേന്ദ്രത്തിന്​ നഷ്​ടം 2600 കോടി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ യോഗ്യതയില്ലാവർ വൻതോതിൽ കടന്നു കൂടിയതായി കേന്ദ്രസർക്കാർ. കേന്ദ്രകാർഷികമന്ത്രാലയമാണ്​ റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. പദ്ധതിയുടെ ആനുകൂല്യം നേടിയ 12 ലക്ഷം പേരെ പരിശോധിച്ചതിൽ 4 ശതമാനം പേർക്കും യോഗ്യതയില്ലെന്നാണ്​ കണ്ടെത്തൽ.

പദ്ധതിക്കായി അപേക്ഷിക്കാത്തവരെ പോലും ഇതി​െൻറ ഭാഗമാക്കിയിട്ടുണ്ടെന്നാണ്​ കണ്ടെത്തൽ. കണക്കുകളനുസരിച്ച്​ ഏകദേശം 10 കോടി പേരാണ്​ ഇതുവരെ പദ്ധതിക്കായി അപേക്ഷിച്ചത്​. ഇതിൽ 40 ലക്ഷം പേർക്കും യോഗ്യതയില്ലെന്നാണ്​ കൃഷിമന്ത്രാലയം വ്യക്​തമാക്കുന്നത്​. യോഗ്യതയില്ലാത്തവർക്ക്​ പണം നൽകിയതിലൂടെ 2600 കോടി നഷ്​ടമായെന്നും കേന്ദ്രസർക്കാർ പറയുന്നു.

ബി.ജെ.പി ഭരിക്കുന്ന അസമിലാണ്​ യോഗ്യതയില്ലാത്തവരുടെ എണ്ണം ഏറ്റവും കൂടുതൽ. ഇവിടെ 16 ശതമാനം പേർക്കും യോഗ്യതയില്ല. ആന്ധ്രപ്രദേശ്​, മഹാരാഷ്​ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും യോഗ്യതയില്ലാത്തവരുടെ എണ്ണം കൂടുതലാണ്​. പ്രതിവർഷം കർഷകർക്ക്​ 6000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ്​ കിസാൻ സമ്മാൻ നിധി. ഗഡുക്കളായാണ്​ തുക വിതരണം ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PM Kisan SchemeBogus beneficiaries
News Summary - Bogus beneficiaries bleed PM Kisan Scheme
Next Story