Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബോഗിപ്പൊങ്കൽ:...

ബോഗിപ്പൊങ്കൽ: ചെന്നൈയിൽ വിമാന-റെയിൽ സര്‍വിസുകള്‍ തടസ്സപ്പെട്ടു 

text_fields
bookmark_border
ബോഗിപ്പൊങ്കൽ: ചെന്നൈയിൽ വിമാന-റെയിൽ സര്‍വിസുകള്‍ തടസ്സപ്പെട്ടു 
cancel

ചെ​ന്നൈ: ബോ​ഗി​പ്പൊ​ങ്ക​ല്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​യ​ര്‍ന്ന പു​ക​യി​ല്‍ ചെ​ന്നൈ ന​ഗ​ര​ത്തി​ൽ റോ​ഡ്-​റെ​യി​ൽ-​വി​മാ​ന സ​ർ​വി​സു​ക​ൾ ത​ട​സ്സ​പ്പെ​ട്ടു. രാ​വി​ലെ ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്തും കാ​ഴ്ച​യെ മ​റ​​ച്ചു പു​ക​പ​ട​ലം രൂ​പ​പ്പെ​ട്ടു. പൊ​ങ്ക​ല്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യി വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി മാ​ലി​ന്യം ക​ത്തി​ച്ചു​ക​ള​യു​ന്ന ദി​വ​സ​മാ​യി​രു​ന്നു ശ​നി​യാ​ഴ്ച.

ചെ​ന്നൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട​തും പു​റ​പ്പെ​ടേ​ണ്ട​തു​മാ​യ  50ഒാ​ളം​ വി​മാ​ന​ങ്ങ​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യോ വ​ഴി​തി​രി​ച്ചു​വി​ടു​ക​േ​യാ ചെ​യ്​​തു. ശ​നി​യാ​ഴ്ച പു​ല​ര്‍ച്ചെ നാ​ലു​മു​ത​ല്‍ രാ​വി​ലെ 9.30 വ​രെ​യാ​ണ് വി​മാ​ന​ങ്ങ​ള്‍ക്ക് ത​ട​സ്സം നേ​രി​ട്ട​ത്. ഷാ​ര്‍ജ​ക്കും ദോ​ഹ​ക്കും പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​ങ്ങ​ള്‍ സ​ര്‍വി​സ് ഉ​പേ​ക്ഷി​ച്ചു. ചെ​ന്നൈ​യി​ൽ ഇ​​റ​േ​ങ്ങ​ണ്ട 18​ വി​മാ​ന​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ലേ​ക്കും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും തി​രി​ച്ചു​വി​ട്ടു. ഇ​തി​ല്‍ പ​ല​തും അ​ന്താ​രാ​ഷ്​​ട്ര സ​ര്‍വി​സു​ക​ളാ​ണ്.

പു​റ​പ്പെ​ടേ​ണ്ട 30 വി​മാ​ന​ങ്ങ​ൾ ​വൈ​കി. ദീ​ര്‍ഘ​ദൂ​ര ​​െട്ര​യി​നു​ക​ൾ അ​ര​മ​ണി​ക്കൂ​റി​ലേ​റെ വൈ​കി​യാ​ണ് എ​ത്തി​യ​തെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍വേ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സ​ബ​ര്‍ബ​ന്‍ ട്രെ​യി​നു​ക​ളും ത​ട​സ്സം നേ​രി​ട്ടെ​ങ്കി​ലും രാ​വി​ലെ ഒ​മ്പ​തി​നു​ശേ​ഷം  സ​ര്‍വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. വാ​യു മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​ര്‍ക്കാ​ര്‍ ബോ​ധ​വ​ത്​​ക​ര​ണം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. മ​ഞ്ഞും പു​ക​യും ചേ​ര്‍ന്നാ​ണ് വാ​യു​വി​ല്‍ പ​ട​ല​മാ​യി കു​മി​ഞ്ഞു​കൂ​ടു​ന്ന​ത്. ട​യ​റു​ക​ളും പ്ലാ​സ്​​റ്റി​ക്​ വ​സ്തു​ക്ക​ളും ക​ത്തി​ക്കു​ന്ന​ത് വ​ലി​യ തോ​തി​ലു​ള്ള മ​ലി​നീ​ക​ര​ണ​മാ​ണ് സൃ​ഷ്​​ടി​ക്കു​ന്ന​ത്. തൈ​പ്പൊ​ങ്ക​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ്. തു​ട​ര്‍  ദി​വ​സ​ങ്ങ​ളി​ലാ​ണ്​ മാ​ട്ടു​പ്പൊ​ങ്ക​ലും കാ​ണും​പൊ​ങ്ക​ലും.

Show Full Article
TAGS:Chennai Wheather chennai india news malayalam news 
News Summary - Bogippongal; Chennai-India News
Next Story