ബോഫോഴ്സ് കുംഭകോണം: സുപ്രീംകോടതി പരിഗണിച്ചേക്കും
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രാജിയിൽ കലാശിക്കുകയും കോൺഗ്രസിനെ കരിനിഴലായി പിന്തുടരുകയും ചെയ്ത ബോഫോഴ്സ് കുംഭകോണ കേസ് വീണ്ടും സജീവമാകുന്നെന്ന് റിപ്പോർട്ട്.
ഇടപാടുമായി ബന്ധപ്പെട്ട് ഹിന്ദുജ സഹോദരന്മാർക്കെതിരെ ഉന്നയിച്ച കുറ്റങ്ങൾ 2005ൽ ഡൽഹി ഹൈകോടതി റദ്ദാക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ കേസ് അന്വേഷിച്ച സി.ബി.െഎ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ തയാറായില്ല. തുടർന്ന് ബി.ജെ.പി നേതാവ് അജയ് കുമാർ അഗർവാൾ നൽകിയ അപേക്ഷ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിരുന്നു. സ്വകാര്യത സംബന്ധിച്ച് ഭരണഘടന ബെഞ്ചിെൻറ പരിഗണനയിലുള്ള കേസ് തീർപ്പാക്കിയശേഷം തെൻറ ഫയൽ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും നേരത്തേ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുമെന്നും അഗർവാൾ പറഞ്ഞു. ബോഫോഴ്സ് ഇടപാടുമായി ബന്ധപ്പെട്ട് ഉന്നതർ കോഴവാങ്ങിയെന്ന സ്വീഡിഷ് മുഖ്യ കുറ്റാന്വേഷകൻ സ്റ്റെൻ ലിൻഡ്സ്റ്റോമിെൻറ വെളിപ്പെടുത്തൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിവാദം വീണ്ടും ജനശ്രദ്ധയിൽ കൊണ്ടുവരാൻ ബി.ജെ.പി സർക്കാർ തുനിയുന്നത്.
അതേസമയം, ബോഫോഴ്സ് കുംഭകോണവുമായി ബന്ധപ്പെട്ട നഷ്ടപ്പെട്ട ഫയലുകൾ എത്തിക്കാൻ പാർലമെൻറിെൻറ പബ്ലിക് അക്കൗണ്ട് കമ്മിറ്റി പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിലെ ചില ഖണ്ഡികകൾ നഷ്ടപ്പെെട്ടന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ, ഇൗ വാദം തള്ളിയാണ് ബി.ജെ.ഡി എം.പി ഭർതൃഹരി മെഹതാബ് അധ്യക്ഷനായ സമിതി ജൂലൈ ആദ്യം ചേർന്ന പി.എ.സി യോഗത്തിൽ ഫയലുകൾ േതടിയത്. ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പുനൽകി.
1986ൽ സ്വീഡിഷ് ആയുധ നിർമാതാക്കളായ എ.ബി ബോഫോഴ്സിൽനിന്ന് 1437 കോടി രൂപക്ക് 400 155എം.എം ഹൊവിറ്റ്സർ തോക്കുകൾ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയർന്നത്. വൻതുകക്ക് കരാർ ഉറപ്പിക്കാൻ ഇന്ത്യൻ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും സ്വീഡിഷ് കമ്പനി 64 കോടി രൂപ കോഴ നൽകിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
