ബോഫോഴ്സ് അഴിമതി: സ്വകാര്യ അന്വേഷകനിൽനിന്ന് വിവരം ശേഖരിക്കാൻ സി.ബി.ഐ
text_fieldsബോഫോഴ്സ് തോക്ക്
ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെ കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബോഫോഴ്സ് അഴിമതി ആരോപണ കേസിൽ നിർണായക വിവരങ്ങൾ പങ്കുവെക്കാമെന്നുപറഞ്ഞ യു.എസ് സ്വകാര്യ അന്വേഷകൻ മിഷേൽ ഹെർഷ്മാനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി സി.ബി.ഐ.
ഇതിനായി അമേരിക്കക്ക് സി.ബി.ഐ അപേക്ഷ (ജുഡീഷ്യൽ റിക്വസ്റ്റ്) അയച്ചു. 2017ൽ സ്വകാര്യ കുറ്റാന്വേഷകരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയപ്പോഴാണ് ‘ഫെയർ ഫാക്സ്’ ഗ്രൂപ് മേധാവി ഹെർഷ്മാൻ വിവാദ വെളിപ്പെടുത്തൽ നടത്തിയത്.
ബോഫോഴ്സ് അന്വേഷണം അന്നത്തെ കോൺഗ്രസ് സർക്കാർ അട്ടിമറിച്ചതാണെന്നും ഇതിന്റെ വിവരങ്ങൾ സി.ബി.ഐയുമായി പങ്കുവെക്കാൻ സന്നദ്ധമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇതുൾപ്പെടെ വിദേശത്തെ ചില കള്ളപ്പണം വെളുപ്പിക്കൽ സംഭവങ്ങൾ അന്വേഷിക്കാൻ 1986ൽ അന്നത്തെ ധനമന്ത്രാലയം തന്നെ ചുമതലപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാകാൻ സി.ബി.ഐ ധനമന്ത്രാലയത്തെ സമീപിച്ചെങ്കിലും രേഖകൾ ഒന്നും കിട്ടിയിരുന്നില്ല. വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ പലതവണ യു.എസ് അധികൃതർക്ക് അയച്ച കത്തുകൾക്കൊന്നും കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. ഇന്റർപോളിൽ നിന്നും സമാന സമീപനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

