ബോഫോഴ്സ് അഴിമതി: വീണ്ടും അന്വേഷണ സാധ്യത തേടി സി.ബി.െഎ
text_fieldsന്യൂഡൽഹി: ബോഫോഴ്സ് അഴിമതി കേസ് വീണ്ടും അന്വേഷിക്കുന്നതിനുള്ള സാധ്യത തേടി സി.ബി.െഎ. ഇതിനായി സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കാൻ കേന്ദ്രസർക്കാറിെൻറ അനുമതി തേടിയതായാണ് റിപ്പോർട്ട്.
കേസിലെ പ്രതികളായ ഹിന്ദുജ ബ്രദേഴ്സിനെ കുറ്റവിമുക്തരാക്കിയ ഡൽഹി ഹൈകോടതിയുടെ 2005ലെ വിധിക്കെതിരെയാവും സി.ബി.െഎ സുപ്രീംകോടതിയെ സമീപിക്കുക. മുമ്പ് യു.പി.എ സർക്കാറിെൻറ ഭരണകാലത്ത് അന്വേഷണ എജൻസി ഇതിനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല.
നേരത്തെ ബോഫോഴ്സ് അഴിമതി കേസിെൻറ അന്വേഷണത്തിൽ രാജീവ് ഗാന്ധിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന ആരോപണം സ്വകാര്യ ഡിക്ടറ്റീവായ മൈക്കിൾ െഹർഷ്മാൻ ഉന്നയിച്ചിരുന്നു. ബോഫോഴ്സ് അഴിമതിയിയിലൂടെ ലഭിച്ച പണം സൂക്ഷിച്ചിരുന്ന സ്വിസ് അക്കൗണ്ട് താൻ കണ്ടെത്തിയെന്നായിരുന്നു ഡിക്ടറ്റീവിെൻറ അവകാശവാദം. ഇൗ വെളിപ്പെടുത്തലിെൻറ കൂടി പശ്ചാത്തലത്തിലാണ് സി.ബി.െഎയുടെ പുതിയ നീക്കമെന്നാണ് റിപ്പോർട്ട്
