You are here

വ​രു​ന്നു, പ്ര​ധാ​ന​മ​ന്ത്രി​ക്കാ​യി ‘എ​യ​ർ ഫോ​ഴ്​​സ്​ വ​ൺ’

  • 2020 ജൂ​ണി​ൽ വി​മാ​നം ഇ​ന്ത്യ​യി​ൽ പ​റ​ന്നി​റ​ങ്ങും

00:12 AM
10/10/2019
boeing-777-300-e.r-flight

ന്യൂ​ഡ​ൽ​ഹി: മി​സൈ​ൽ പ്ര​തി​രോ​ധ സാ​​ങ്കേ​തി​ക​ത ഉ​ൾ​പ്പെ​ടെ അ​തി​നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി​യ പു​ത്ത​ൻ വി​മാ​നം പ്ര​ധാ​ന​മ​ന്ത്രി​ക്കാ​യി ഒ​രു​ങ്ങു​ന്നു. 2020 ജൂ​ണി​ൽ സ​ർ​വ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി വി​മാ​നം ഇ​ന്ത്യ​യി​ൽ പ​റ​ന്നി​റ​ങ്ങു​മെ​ന്നാ​ണ്​ സൂ​ച​ന. ര​ണ്ടു ബോ​യി​ങ്​ 777-300 ഇ.​ആ​ർ വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്.

​മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​​ളൊ​രു​ക്കു​ന്ന​തോ​ടെ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ഉ​പ​യോ​ഗി​ക്കു​ന്ന ബോ​യി​ങ്​ 747-200ബി ​വി​മാ​ന​ത്തി​​െൻറ അ​തേ നി​ല​വാ​ര​ത്തി​െ​ല സു​​ര​ക്ഷ​യാ​കും ‘എ​യ​ർ ഫോ​ഴ്​​സ്​ വ​ണി’​ൽ സ​ജ്ജ​മാ​ക്കു​ക. ശ​ത്രു​ക്ക​ളു​ടെ റ​ഡാ​ർ സം​വി​ധാ​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന പ്ര​ത്യേ​ക സു​ര​ക്ഷ സ്യൂ​ട്ട്, പൈ​ല​റ്റി​​െൻറ ഇ​ട​പെ​ട​ലി​ല്ലാ​തെ​ത​ന്നെ മി​സൈ​ലു​ക​ൾ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​വി​ധാ​നം തു​ട​ങ്ങി​യ​വ വി​മാ​ന​ത്തി​ലു​ണ്ടാ​കും. 

എ​യ​ർ ഇ​ന്ത്യ​യു​ടെ ചാ​ർ​ട്ട​ർ ചെ​യ്​​ത വി​മാ​ന​ങ്ങ​ളി​ൽ വി​ദേ​ശ​ത്തേ​ക്ക്​ പ​റ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​തി​യ വി​മാ​നം വ്യോ​മ​േ​സ​ന​ക്കു കീ​ഴി​ലാ​യി​രി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. ‘എ​യ​ർ ഫോ​ഴ്​​സ്​ വ​ൺ’ എ​ന്ന പേ​രി​ലാ​കും പു​തി​യ വി​മാ​നം അ​റി​യ​പ്പെ​ടു​ക. പ്ര​ധാ​ന​മ​ന്ത്രി​ക്കു പു​റ​മെ രാ​ഷ്​​ട്ര​പ​തി, ഉ​പ​രാ​ഷ്​​ട്ര​പ​തി എ​ന്നി​വ​രു​ടെ യാ​ത്ര​ക​ൾ​ക്കും ഈ ​വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കും. 

Loading...
COMMENTS