ബോയിങ് 737 മാക്സ് വിമാനങ്ങളിൽ സോഫ്റ്റ്വെയർ തകരാർ കണ്ടെത്തി; ഓട്ടോമാറ്റിക് വിമാന നിയന്ത്രണത്തെ ബാധിച്ചേക്കും
text_fieldsന്യൂഡൽഹി/മുംബൈ: ചില ബോയിങ് 737 മാക്സ് വിമാനങ്ങളിൽ സോഫ്റ്റ്വെയർ തകരാർ കണ്ടെത്തി. വിമാനം ലാൻഡ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ട് വീണ്ടും ഉയർന്നുപറന്നശേഷം മറ്റൊരു പാതയിലൂടെ ലാൻഡിങ്ങിന് ശ്രമിക്കുമ്പോൾ ഓട്ടോമാറ്റിക് വിമാന നിയന്ത്രണ സംവിധാനം പ്രവർത്തന രഹിതമാകാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.
പ്രശ്നം പൂർണമായി പരിഹരിക്കാൻ ബോയിങ് സോഫ്റ്റ്വെയർ അപ്ഡേറ്റ് തയാറാക്കുകയാണ്. ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്ന കമ്പനികളെ കഴിഞ്ഞ മാസംതന്നെ ബോയിങ് ഇക്കാര്യം അറിയിച്ചിരുന്നു. ചില ലാൻഡിങ് സാഹചര്യങ്ങളിൽ ഓട്ടോമാറ്റിക് സംവിധാനത്തിന്റെ സഹായം കുറയാമെന്നും അത്തരം സാഹചര്യങ്ങളിൽ പൈലറ്റുമാർ പാലിക്കേണ്ട സുരക്ഷാ നടപടികൾ വീണ്ടും അറിയിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ഇന്ത്യയിൽ എയർ ഇന്ത്യ എക്സ്പ്രസും ആകാശ എയറും ചേർന്ന് ഏകദേശം 96 ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് 53ഉം ആകാശ എയറിന് 43ഉം വിമാനങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

