സുക്മയിൽ കൊല്ലപ്പെട്ട വനിതാ നക്സലിെൻറ മൃതദേഹം കണ്ടെത്തി
text_fieldsസുക്മ: ഛത്തിസ്ഗഢിലെ സുക്മയിൽ വെടിയേറ്റ് മരിച്ച നിലയിൽ വനിതാ നക്സൽ നേതാവിെൻറ മൃതദേഹം കണ്ടെത്തി. സർക്കാർ 8 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നക്സൽ കമാൻഡർ ജ്യോതി മുറിയാമിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് പുഷ്ഫാൽ ഏരിയയിലെ ദോണ്ടിപദാർ വനമേഖലയിലും ചിറ്റാൽനറിലും സുക്മ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. മണിക്കൂറുകൾക്ക് ശേഷം മാവോയിസ്റ്റുകൾ പിൻമാറിയിരുന്നു. പിന്നീട് സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ് മുറിയാമിയുടെ മൃതദേഹം കണ്ടെത്തിയത്.
പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി പ്ലാൻറൂൺ 31െൻറ കമാൻഡറാണ് ജ്യോതി മുറിയാമി. ഛത്തിസ്ഗഢ്-ഒഡീഷ അതിർത്തി പ്രദേശമായ കാൻഗർ വാലി മേഖല കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചു വന്നിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
