Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർതൃവീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തി

text_fields
bookmark_border
ജൂൺ 18നായിരുന്നു ഇവരുടെ വിവാഹം
dead
cancel

ലഖ്നോ: ഭർതൃവീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഭാലിയയിലാണ് സംഭവം. സപ്ന ചൗഹാൻ(20) ആണ് കൊല്ലപ്പെട്ടത്.

ജൂൺ 18നായിരുന്നു സപ്നയുടെ വിവാഹം. ജൂൺ 30നാണ് യുവതിയെ കാണാതാകുന്നത്. ഭർതൃവീട്ടുകാരാണ് സപ്നയുടെ കുടുംബത്തെ വിവരമറിയിച്ചത്. പിന്നാലെ സഹത്വാർ പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതിയും നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കൈമാറി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Body of woman who went missing from in-laws house found hanging in a tree
Next Story