Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ

text_fields
bookmark_border
dead body
cancel

താനെ: വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭീവണ്ടിയിലെ ഭദ്‌വാഡ് പ്രദേശത്ത് നിന്ന് അയാൻഷ് അമർജീത് ജയ്‌സ്വാൾ എന്ന കുട്ടിയെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ ശാന്തിനഗർ പോലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

ചൊവ്വാഴ്ച വീടിനടുത്തുള്ള പൊതു ശൗചാലയത്തിന്റെ തുറന്ന സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു കുട്ടിയെ കാണാതാവുന്നത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അബദ്ധത്തിൽ ടാങ്കിൽ വീണതാണോ എന്നതടക്കം കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Body of missing two-and-a-half-year-old boy found in septic tank
Next Story