യു.പിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ആശാറാം ബാപ്പുവിന്റെ ആശ്രമത്തിൽ
text_fieldsഉത്തർ പ്രദേശിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ആൾദൈവം ആശാറാം ബാപ്പുവിന്റെ ആശ്രമത്തിലെ ഒരു കാറിനുള്ളിൽ കണ്ടെത്തി. ഏപ്രിൽ അഞ്ച് മുച്ലാണ് 13കാരിയെ കാണാതായത്. സ്വയം പ്രഖ്യാപിത ആൾദൈവവും ബലാത്സംഗക്കേസ് പ്രതിയുമാണ് ആശാറാം ബാപ്പു. ഇയാളുടെ ആശ്രമത്തിനുള്ളിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ ആശ്രമത്തിൽ നിന്ന് ഒരാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബലാത്സംഗക്കേസിൽ ജോധ്പൂരിലെ പ്രത്യേക കോടതി ശിക്ഷിച്ചതിനെ തുടർന്ന് 2018ൽ ആശാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2013ൽ ജോധ്പൂർ ആശ്രമത്തിൽ വച്ച് 16കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

