
യു.പിയിൽ മാധ്യമപ്രവർത്തകൻ കാറിനുള്ളിൽ മരിച്ചനിലയിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ മാധ്യമപ്രവർത്തകനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ശ്വാസംമുട്ടി മരിച്ചനിലയിൽ പിൻസീറ്റിലായിരുന്നു മൃതദേഹമെന്ന് ബാറ പൊലീസ് പറഞ്ഞു.
ജനുവരി ഒന്നിന് ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു.
ബാര പൊലീസ് സ്റ്റേഷൻ പരിധിയിൽ അജ്ഞാത കാർ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കാറിന്റെ പിൻസീറ്റിലായിരുന്നു മൃതദേഹം. കൂടുതൽ അന്വേഷണത്തിൽ മാധ്യമപ്രവർത്തകൻ ആശു യാദവാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തിയതായും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും കാൺപുർ സൗത്ത് എസ്.എസ്.ബി ദീപക് കപൂർ പറഞ്ഞു.
സംഭവത്തിൽ മൂന്നംഗ അേന്വഷണ സംഘം അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കെണ്ടടുക്കുകയും ചെയ്തു. കൊലപാതകമാണോ എന്ന കാര്യം വ്യക്തമല്ല. മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ പറയാനാകൂവെന്നും പൊലീസ് അറിയിച്ചു.
