Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി ബാർ അസോസിയേഷൻ...

ഡൽഹി ബാർ അസോസിയേഷൻ ജീവനക്കാരന്‍റെ മൃതദേഹം തീസ്​ ഹസാരി കോടതിയിൽ കണ്ടെത്തി

text_fields
bookmark_border
ഡൽഹി ബാർ അസോസിയേഷൻ ജീവനക്കാരന്‍റെ മൃതദേഹം തീസ്​ ഹസാരി കോടതിയിൽ കണ്ടെത്തി
cancel

ന്യൂഡൽഹി: ഡൽഹി ബാർ അസോസിയേഷൻ ജീവനക്കാരന്‍റെ മൃതദേഹം വ്യാഴാഴ്ച തീസ് ഹസാരി കോടതിയിൽ കണ്ടെത്തി. തീസ് ഹസാരി കോടതിയുടെ പടിഞ്ഞാറൻ വിംഗിലെ 192ാം മുറിക്ക്​ സമീപമാണ്​ മനോജ്​ (35) എന്ന ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തിയത്​. പ്രാഥമിക പരിശോധനയിൽ ബാഹ്യമായ പരിക്കുകളൊന്നും ഇയാളുടെ ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

മനോജ് ടി. ബി രോഗിയും സ്ഥിരമായി മദ്യപിക്കുന്നയാളുമാണെന്ന് പൊലീസ് പറയുന്നു ചേമ്പറിനുള്ളിലെ ഡസ്റ്റ്ബിന്നിൽ രക്തം ഛർദ്ദിച്ചതിന്‍റെ അടയാളങ്ങളുണ്ട്​. കൂടുതൽ വ്യക്തതയ്ക്കായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. താത്കാലിക ജീവനക്കാരനായിരുന്ന മനോജ് പലപ്പോഴും രാത്രി ചേംബറിൽ കഴിയാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tis Hazari courtDelhi Bar Association
News Summary - Body of Delhi Bar Association staff found at Tis Hazari court
Next Story