Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ തെരുവിൽ...

യു.പിയിൽ തെരുവിൽ മരിച്ചയാളുടെ മൃതദേഹം നീക്കിയത്​ മാലിന്യ വണ്ടിയിൽ

text_fields
bookmark_border
യു.പിയിൽ തെരുവിൽ മരിച്ചയാളുടെ മൃതദേഹം നീക്കിയത്​ മാലിന്യ വണ്ടിയിൽ
cancel

ലഖ്​നോ: റോഡരികിൽ മരിച്ചയാളുടെ മൃതദേഹം കോവിഡ്​ ബാധിക്കുമെന്ന ഭയത്താൽ മാലിന്യ വണ്ടിയിൽ കയറ്റി പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയി. ഉത്തർപ്രദേശ്​ തലസ്​ഥാനമായ ലഖ്​നോവിൽ നിന്നും 160 കിലോമീറ്റർ അകലെ ബൽറാംപൂർ ജില്ലയിലാണ്​ മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത്​.

 മൂന്ന് മുനിസിപാലിറ്റി ജീവനക്കാര്‍ ചേര്‍ന്ന് തെരുവില്‍ മരിച്ചുകിടക്കുന്നയാളെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വണ്ടിയിലേക്ക് കയറ്റുന്നതി​​െൻറ മൊബൈൽ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. മൃതദേഹം നീക്കം ചെയ്യുന്നതിന്​ പൊലീസുകാർ മേൽനോട്ടം വഹിക്കുന്നതും വിഡിയോയിൽ കാണാം​. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നാല് വീതം പൊലീസുകാരേയും മുനിസിപാലിറ്റി ജീവനക്കാരേയും സസ്‌പെന്‍ഡ് ചെയ്തു.

പ്രദേശത്ത്​ ഒരു ആംബുലൻസ്​ പാർക്ക്​ ചെയ്​തിരിക്കുന്നതും കാണാനാകും​. എന്നാല്‍ ആംബുലന്‍സ് ജീവനക്കാര്‍ മരിച്ചയാള്‍ കോവിഡ്​ ബാധിതനാണെന്ന ഭയത്താൽ തൊടാനും മൃതദേഹം മാറ്റാനും തയാറായില്ല. തുടര്‍ന്നാണ് മാലിന്യം നീക്കം ചെയ്യുന്ന വണ്ടിയില്‍ മൃതദേഹം മാറ്റിയത്.

പ്രദേശത്തെ തദ്ദേശ സ്​ഥാപന​ത്തിലെത്തിയ 42കാരനായ മുഹമ്മദ് അന്‍വര്‍ എന്ന ബല്‍റാംപൂര്‍ സ്വദേശി ഗേറ്റിനു മുന്നിൽ വെച്ച്​ കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളുടെ അരികില്‍ ഒരു കുപ്പി വെള്ളവുമുണ്ടായിരുന്നു. മരണകാരണം വ്യക്തമല്ല. 

‘കോവിഡ്​ പകരുമെന്ന ഭയത്താലാണ്​ ആളുകൾ മനുഷ്യത്വരഹിതമായ ഇത്തരമൊരു പ്രവർത്തി ചെയ്​തത്​. പൊലീസി​​െൻറയും മുനിസിപാലിറ്റി ജീവനക്കാരുടെയും ഭാഗത്ത്​ നിന്ന്​ വീഴ്​ച സംഭവിച്ചു. കോവിഡ് ആണ് മരണകാരണമെങ്കില്‍ പോലും പി.പി.ഇ കിറ്റ് ധരിച്ച് മാനുഷിക പരിഗണനയില്‍ മൃതദേഹം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. സംഭവത്തിൽ അന്വേഷണത്തിന്​ ഉത്തരവിട്ടു കഴിഞ്ഞു.’- ബല്‍റാംപൂര്‍ പൊലീസ് മേധാവി ദേവ്​രഞ്​ജൻ വർമ പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidcovid fearmbalrampurdead body in garbage vanUttar Pradesh
News Summary - Body Of UP Man Who Died On Road Taken In Garbage Van Over Virus Fears- india
Next Story