Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കാലിൽ പിടിച്ച് വലിച്ചിഴച്ചു കൊണ്ടുപോയി; വിഡിയോ വൈറൽ
text_fieldsbookmark_border
ലഖ്നൗ: ഉത്തർപ്രദേശിൽ പോസ്റ്റുമോർട്ടത്തിനായി ജീവനക്കാർ മൃതദേഹം കാലിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന് വിഡിയോ പുറത്ത്. ജാൻസിയിലെ പോസ്റ്റുമോർട്ടം ഹൗസിന് മുമ്പിലാണ് സംഭവം. അമിത് സിങ് എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കാലിൽ തുണി കെട്ടി മൃതദേഹത്തെ മണ്ണിലൂടെ വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൃതദേഹത്തെ വലിച്ചിഴക്കുന്ന രണ്ട് യുവാക്കളും ആംബുലൻസ് ഡ്രൈവർമാരാണെന്നാണ് റിപ്പോർട്ട്.
അതേസമയം സംഭവത്തിൽ പോസ്റ്റുമോർട്ടം ഹൗസ് പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി സർക്കിൾ ഓഫീസർ രാംവീർ സിങ് പറഞ്ഞു. വിഡിയോ എന്നാണ് ചിത്രീകരിച്ചത് എണ്ണത്തിലും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

