രാജസ്ഥാൻ കോട്ടക്കടുത്ത് മൃതദേഹം; പത്മാവതിക്കെതിരായ പ്രതിഷേധമെന്ന് സൂചന
text_fieldsജയ്പൂർ: പത്മാവതിക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതിയ കല്ലിനിരികിൽ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ നഹാർഗ കോട്ടയിലാണ് തൂങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇത് കൊലപാതകമാണോ ആത്മഹത്യയാണോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ചേതൻ എന്നയാളുടെ മൃതദേഹമാണ് കോട്ടയിൽ കണ്ടെത്തിയത്. ഇയാളുടെ ആധാർ കാർഡ് പൊലീസിന് ലഭിച്ചു. പത്മാവതിക്കെതിരായ വിരോധം, ഞങ്ങൽ കോലം കത്തിക്കുകയില്ല, കൊലപ്പെടുത്തുകയാണ് ചെയ്യുക എന്നീ മുദ്രാവാക്യങ്ങളാണ് കല്ലിൽ എഴുതിവെച്ചിരിക്കുന്നത്.
സംഭവത്തെ കുറിച്ച് അറിയില്ലെന്ന് രജ്പുത് കർണി സേന നേതാവ് മഹിപാൽ സിങ് മക്രാന പ്രതികരിച്ചു. ഇത് തങ്ങളുടെ പ്രതിഷേധത്തിന്‍റെ വഴിയല്ല. ഇത്തരം കാര്യങ്ങളിലേക്ക് പോകരുതെന്ന് താൻ ജനങ്ങളോട് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദീപികയുടെ മൂക്ക് ചെത്തുമെന്ന് നേരത്തെ രജ്പുത് കർണി സേന ഭീഷണി മുഴക്കിയിരുന്നു. ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
