Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ...

കശ്​മീരിൽ തട്ടിക്കൊണ്ടുപോയ പൊലീസുകാര​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
കശ്​മീരിൽ തട്ടിക്കൊണ്ടുപോയ പൊലീസുകാര​െൻറ മൃതദേഹം കണ്ടെത്തി
cancel

കുൽഗാം: ഭീകരവാദികൾ തെക്കൻ കശ്​മീരിലെ കുൽഗാമിൽ നിന്ന്​ തട്ടിക്കൊണ്ടുപോയ പൊലീസ്​ കോൺസ്റ്റബിളി​​​െൻറ മൃതദേഹം കണ്ടെത്തി. ദേഹത്ത്​ വെടിയുണ്ടകളേറ്റ നിലയിലായിരുന്നു. മുഹമ്മദ്​ സലീം എന്ന കോൺസ്റ്റബിളി​​​െൻറ മൃതദേഹമാണ്​ ജില്ലയിലെ ഖയ്​മോ ഗത്​ മേഖലയിലെ ഒഴിഞ്ഞ വയലില്‍ നിന്ന്​​ ലഭിച്ചത്​. 

സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും സംയുക്​തമായി നടത്തിയ പരിശോധനയിലാണ്​ മൃതദേഹം കണ്ടെത്തിയത്​. കഠ്​വയിലെ പരിശീലനത്തിന്​ ശേഷം അവധി ആഘോഷിക്കുന്നതിനിടെയായിരുന്നു മുഹമ്മദ്​ സലീമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്​​. 

കഴിഞ്ഞ മാസം കുൽഗാമിലെ പരിവാൻ ഗ്രാമത്തിൽ മറ്റൊരു പൊലീസ്​ കോൺസ്റ്റബിളി​​​െൻറ മൃതദേഹം സമാന രീതിയിൽ കണ്ടെത്തിയിരുന്നു. ജാവേദ്​ അഹ്​മദ്​ എന്നയാളെ  ഒരു മെഡിക്കൽ ഷോപ്പിൽ നിന്നുമായിരുന്നു ഭീകരർ തട്ടിക്കൊണ്ടുപോയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirkulgammalayalam newspolice abducted
News Summary - Body of abducted constable recovered-india news
Next Story