Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബോഡോലാൻഡ് വിദ്യാർഥി...

ബോഡോലാൻഡ് വിദ്യാർഥി യൂനിയൻ നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ

text_fields
bookmark_border
ബോഡോലാൻഡ് വിദ്യാർഥി യൂനിയൻ നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ
cancel

കൊക്രജാർ: ബോഡോലാൻഡ് വിദ്യാർഥി യൂനിയൻ നേതാവ് ലാഫിഖുൽ ഇസ്ലാം വെടിയേറ്റ് മരിച്ച നിലയിൽ. ആൾ ബോഡോലാൻഡ് മൈനോരിറ്റി വിദ്യാർഥി യൂനിയൻ പ്രസിഡന്‍റ് ആയ ലാഖിഫിനെ ഹാർഡ് വെയർ കടയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കൊക്രാജറിന് മൂന്ന് കിലോമീറ്റർ അകലെയുള്ള കടയിൽ വൈകുന്നേരം 4.30നാണ് മൃതദേഹം കണ്ടെത്തിയത്. പാർട്ടി യോഗത്തിൽ പങ്കെടുത്ത് തിരിച്ചുവരുന്നതിനിടെയാണ് അക്രമി വെടിവെച്ചത്. 

മോട്ടോർസൈക്കിളിലെത്തിയ രണ്ട് പേരാണ് കൃത്യത്തിന് പിന്നിലെന്നും ഇവർ ഹെൽമറ്റ് ധരിച്ചതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു. അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചുവെന്നും കൊക്രജർ എസ്.പി രാജൻ സിങ് അറിയിച്ചു. 
 

Show Full Article
TAGS:Bodoland Student Union shot dead assam Kokrajhar bodoland 
News Summary - Bodoland Student Union President shot dead in Assam’s Kokrajhar
Next Story