മഹാരാഷ്ട്രയിൽ യുവതിയുടെയും മകന്‍റെയും മൃതദേഹം ബോക്സിനുള്ളില്‍; മൂത്ത മകനെ കാണാനില്ല
text_fieldsഅമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിലെ വീട്ടിൽ ബെഡ് ബോക്സിനുള്ളില്‍ യുവതിയുടെയും മകന്‍റെയും മൃതദേഹം കണ്ടെത്തി. 45 കാരിയായ നീലിമ ഗണേഷ് കപ്‌സെ, ഇവരുടെ മകന്‍ ആയുഷ് കപ്‌സെ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
രണ്ട് ദിവസമായി വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ ഇവരുടെ ബന്ധുക്കളെ വിളിക്കുകയായിരുന്നു. തുടർന്ന് നാഗ്പൂരിൽ നിന്ന് എത്തിയ ബന്ധുക്കൾ വീട് പൂട്ടിക്കിടക്കുന്നതു കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സംഭവസ്ഥലത്തെത്തി സീൽ പൊട്ടിച്ച് വീടിനുള്ളിൽ കയറുകയായിരുന്നു. കട്ടിലിൽ നിന്ന് രക്തം ഒഴുകുന്നതും ദുർഗന്ധം വമിക്കുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ബെഡ് ബോക്സിനുള്ളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തിന് ശേഷം യുവതിയുടെ മൂത്തമകനെ കാണാതായതായി അയൽവാസികൾ പറയുന്നു. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പൊലീസ് കൊലപാതകത്തിന് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

