ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
text_fieldsശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ജോയിൻറ് കമീഷൻഡ് ഓഫീസർ ഉൾപ്പടെ രണ്ട് പേരെയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കാണാതായത്. വ്യാഴാഴ്ച വൈകീട്ട് പൂഞ്ചിലായിരുന്നു ഏറ്റുമുട്ടൽ നടന്ന്. തുടർന്ന് 48 മണിക്കൂറിന് ശേഷമാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തുന്നത്.
ഇതോടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ഒമ്പതായി ഉയർന്നു. ഭീകരരുമായുള്ള ഒരു ഏറ്റുമുട്ടലിൽ ഇത്രയും സൈനികർ മരിക്കുന്നത് ഇതാദ്യമായാണ്. സുബേദാർ അജയ് സിങ് നായിക് ഹരീന്ദ്രർ സിങ് എന്നിവർ ഭീകരരുമായുള്ള കൊല്ലപ്പെട്ടിരുന്നു.
നേരത്തെ യോഗഭാർ സിങ്, വിക്രം സിങ് നേഗി എന്നിവരും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു. ഇതേ മേഖലയിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് ഭീകരരുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിലാരംഭിച്ചത്.

